Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരവധി കേസുകളിലെ...

നിരവധി കേസുകളിലെ പ്രതിയെ 'കാപ്പ' ചുമത്തി അറസ്​റ്റുചെയ്​തു

text_fields
bookmark_border
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായയാളെ 'കാപ്പ' നിയമ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം പുളിക്കൽ സ്വദേശി വയനാടി പറമ്പിൽ ഷൈജു (42) എന്ന പുളിക്കൽ ഷൈജുവിനെയാണ് ടൗൺ എസ്.െഎ ഗോപകുമാർ അറസ്റ്റുചെയ്തത്. ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർദേശപ്രകാരമാണ് കാപ്പ ചുമത്തിയത്. കോഴിക്കോട് ടൗൺ, നടക്കാവ്, കസബ, വെള്ളയിൽ, മലപ്പുറം, കൊണ്ടോട്ടി എന്നീ സ്റ്റേഷനുകളിലായി ഭവനഭേദനം, മയക്കുമരുന്ന് ഇടപാട്, പൊതുമുതൽ നശിപ്പിക്കൽ, പിടിച്ചുപറി, സ്ഫോടകവസ്തു കടത്ത് എന്നീ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. വിവിധ കേസുകളിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story