Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മുക്കം: വിവാഹ വാഗ്ദാനം നൽകി 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാരശേരി ഗ്രാമപഞ്ചായത്തിലെ മുരിങ്ങംപുറായി പാലക്കാംപൊയിൽ സ്വദേശി അബ്ബാസ് (23) ആണ് മുക്കം പൊലീസി​െൻറ പിടിയിലായത്. പ്രതി ചെറുവാടി പഴംപറമ്പിൽ വീട് വാടകക്കെടുത്ത് താമസിച്ചുവരുകയാണ്. കഴിഞ്ഞ മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊടിയത്തൂരിലെ ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതിപ്പെട്ടിരിക്കുന്നത്. കുട്ടി ഗർഭിണിയായതിനെ തുടർന്ന് രക്ഷിതാക്കൾ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. മുക്കം എസ്.ഐ അഭിലാഷ്, എ.എസ്.ഐ ബേബി മാത്യു, അഡീഷനൽ എസ്.ഐ ഹമീദ്, സലാം മുട്ടാത്ത്, ഷഫീഖ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Show Full Article
TAGS:LOCAL NEWS 
Next Story