Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂഹികക്ഷേമ പെൻഷനുകൾ...

സാമൂഹികക്ഷേമ പെൻഷനുകൾ നഗരസഭകളിൽ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
*പുതിയ അപേക്ഷകൾ സർക്കാർ പരിഗണിക്കാതായതോടെ വെട്ടിലായത് നഗരസഭകൾ കൽപറ്റ: വയോജന പെൻഷൻ ഉൾപ്പെടെ വിവിധ സാമൂഹിക ക്ഷേമ പെൻഷനുകളുടെ അപേക്ഷകൾ നഗരസഭകളിൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ പുതിയ അപേക്ഷ സ്വീകരിക്കാതായതോടെയാണ് നഗരസഭകളിൽ അപേക്ഷകൾ കെട്ടിക്കിടക്കാൻ ഇടയായത്. പുതിയ അപേക്ഷകൾ വാങ്ങാനും നഗരസഭ അധികൃതർ മടിക്കുകയാണ്. കൽപറ്റ നഗരസഭയിൽ മാത്രം ആയിരത്തിലധികം അപേക്ഷകൾ ഇത്തരത്തിൽ പരിഗണിക്കപ്പെടാതെ കിടക്കുന്നുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. വാർധക്യ വയോജന പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ വിവിധ ക്ഷേമ പെൻഷനുകളുടെ അപേക്ഷകൾ ഒാൺലൈൻ സോഫ്ട്വെയർ വഴി സർക്കാറിലേക്ക് നൽകേണ്ട ചുമതല മാത്രമാണ് നഗരസഭകൾക്കുള്ളത്. എന്നാൽ, സോഫ്ട് വെയർ വഴി അപേക്ഷകൾ സ്വീകരിക്കാതെയായതോടെയാണ് അപേക്ഷകളിൽ നടപടിയില്ലാതായത്. പുതുതായി അപേക്ഷ നൽകാനെത്തുന്നവരോട് ട്രഷറി നിയന്ത്രണമുള്ളതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണിപ്പോൾ. സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാത്തതിനാൽ നഗരസഭക്കും ഒന്നും ചെയ്യാനാകുന്നില്ല. ജില്ലയിലെ മറ്റു നഗരസഭകളിലും ഇത്തരത്തിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. അപേക്ഷ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാത്തവർ കൽപറ്റ നഗരസഭ പരിധിയിലുണ്ട്. സോഫ്ട് വെയർ പ്രശ്നവും സർക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധിയുംമൂലം വയോജനങ്ങളും അംഗപരിമിതരുമാണ് ദുരിതത്തിലായത്. പുതിയ അപേക്ഷകൾ എന്നുമുതൽ സ്വീകരിക്കുമെന്ന് അറിയാതെ അങ്കലാപ്പിലാണ് ജനങ്ങൾ. ------------------------------------------ വരുന്നു, വയനാട്ടിലൊരു 'എൻ ഊര് ' *ലക്കിടിയിൽ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും IMPORTANT കൽപറ്റ: അടുത്ത അവധിക്കാലത്ത് വയനാട്ടിലെത്തുമ്പോൾ നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലമായി മാറും 'എൻ ഊര്'. ആദിവാസി സംസ്കൃതിയുടെ നേർക്കാഴ്ചകളുമായാണ് ഇൗ പൈതൃക ഗ്രാമം ലക്കിടിയിൽ ഒരുങ്ങുന്നത്. പൂക്കോട് വെറ്ററിനറി കാമ്പസിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. ആദിവാസികളുടെ ഉൽപന്നങ്ങൾ അവിടെതന്നെ ഉൽപാദിപ്പിച്ച് വിൽക്കാൻ കഴിയുന്ന കേന്ദ്രമാക്കുന്നതുൾപ്പെെട വലിയ പദ്ധതിയാണ് നടപ്പാക്കുന്നത്. ലക്കിടിയിൽ മാനന്തവാടി ടീ പ്ലാ േൻറഷൻ കോർപറേഷനു (പ്രിയദർശനി) കീഴിൽ പൂക്കോടുള്ള 25 ഏക്കർ സ്ഥലത്താണ് തീം പാർക്കോടുകൂടിയ എൻ ഊര് പൈതൃകഗ്രാമം വരുന്നത്. 2018 ഡിസംബറോടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയനാടി​െൻറ യഥാർഥ അവകാശികളായ ആദിവാസികളുടെ പാരമ്പര്യവും സംസ്കാരവും അടുത്തറിയുകയും അറിയാത്തവർക്ക് കാണിച്ചു കൊടുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് ചെയർമാനായുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ 13 ഊരുമൂപ്പൻമാർ അംഗങ്ങളാണ്. പി.എസ്. ശ്യാം പ്രസാദാണ് സൊസൈറ്റിയുടെ സി.ഇ.ഒ. പൂർണമായും പട്ടികവർഗക്കാർ നിയന്ത്രിക്കുന്ന സംസ്ഥാനത്തിലെ ഏക ടൂറിസം പദ്ധതിയാണിത്. ആദിവാസി സാംസ്കാരിക വൈവിധ്യത്തി​െൻറ സ്പർശവുമായി വയനാടൻ ടൂറിസത്തിന് കരുത്തുപകരാൻ എൻ ഊരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ ഊരിൽ ഒരോ ആദിവാസി വിഭാഗങ്ങളുടെ പൈതൃക വീടുകളും നിർമിക്കും. ഇത്തരത്തിലുള്ള പൈതൃക ഗ്രാമം പുതുതലമുറക്ക് പുതിയകാഴ്ചയും വിവരങ്ങളുമായിരിക്കും കൈമാറുക. ആദിവാസി വിഭാഗങ്ങൾ, ഭക്ഷ്യോൽപന്നങ്ങളും കൗരകൗശലവസ്തുക്കളും ധാരാളമായി ഉണ്ടാക്കാറുണ്ടെങ്കിലും വിപണനത്തിന് വഴിയില്ലാത്തത് അവരെ ഈ മേഖലയിൽനിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, എൻ ഊരിലൂടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സ്റ്റാൾ, പാരമ്പര്യ മരുന്നുകൾ, കൗരകൗശ വസ്തുക്കൾ, മുളയുപകരണങ്ങൾ, വസ്ത്രങ്ങൽ, പെയിൻറിങ്ങുകൾ, പരമ്പരാഗത ആദിവാസി ആ‍യുധങ്ങൾ, സംഗീതോപകരണങ്ങൾ, തേൻപോലുള്ള വനവിഭവങ്ങൽ എന്നിവയെല്ലാം എൻ. ഊരി​െൻറ പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കും. ഇതിനായുള്ള സംഭരണശാലയും ഇവിടെ നിർമിക്കുന്നുണ്ട്. ആദിവാസികളുടെ പരമ്പരാഗതമായ കളിയും മലകയറ്റം പോലുള്ള സാഹസിക വിനോദങ്ങളുമെല്ലാം എൻ ഊരിലെ ട്രൈബൽ തീം പാർക്കിലൊരുക്കും. കൂടാതെ ആദിവാസി കലകളുടെ അവതരണവും ലൈബ്രറിയുെമല്ലാം ഒരുക്കും. എൻ ഊര് പൂർണമായും നടപ്പാകുന്നതോടെ വയനാടി​െൻറ ടൂറിസത്തി​െൻറ കവാടമായി ഇത് മാറും. ആദിവാസികളുമായി ബന്ധപ്പെട്ട എല്ലാം അതി​െൻറ തനിമയോടെ ജനങ്ങൾക്ക് മുന്നിലെത്തും. ഇതിലൂടെ ആദിവാസികൾക്ക് സ്ഥിരവരുമാനവും വയനാട്ടിലെത്തുന്നവർക്ക് പുതിയ അറിവും ഉൽപന്നങ്ങളും എൻ ഊരിലൂടെ ലഭിക്കും. വയനാടി​െൻറ ടൂറിസം ഹബ്ബായി ഭാവിയിൽ എൻ ഊര് മാറും. അതിനുള്ള പണികളാണ് ഇപ്പോൾ ലക്കിടിയിൽ പുരോഗിക്കുന്നത്. SUNWDL17, SUNWDL18 ലക്കിടിയിലെ എൻ ഊര് പദ്ധതിക്കായുള്ള കെട്ടിടനിർമാണം പുരോഗമിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story