Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിജി സമ്മര്‍...

സിജി സമ്മര്‍ വെക്കേഷന്‍ പ്രോഗ്രാമുകൾക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: സിജി സമ്മര്‍ വെക്കേഷന്‍ പ്രോഗ്രാമുകൾക്ക് തുടക്കമായി. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സിജി സമ്മര്‍ വെക്കേഷന്‍ പ്രോഗ്രാമി​െൻറ ഭാഗമായി വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ കരിയര്‍ ഗൈഡന്‍സ്, മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാർഥികള്‍ക്കുള്ള െറസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, അഭിരുചി നിര്‍ണ്ണയ പരീക്ഷ തുടങ്ങിയ പരിപാടികള്‍ കോഴിക്കോട് സിജി ആസ്ഥാനത്തും വിവിധ ജില്ലകളിലുമായി നടക്കും. ചടങ്ങില്‍ സിജി പ്രസിഡൻറ് പി.എ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഇെസഡ്. എ. അഷ്‌റഫ്, േപ്രാജക്ട് ഹെഡ് നൗഷാദ് വേളം എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ വഹാബ് ഇരിക്കൂര്‍, ശാഫി പാപ്പിനിശ്ശേരി, ആഷിര്‍ വാഴയില്‍, അബ്ദുല്‍ ഗഫൂര്‍ വെള്ളമുണ്ട എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story