Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാത്രിയിൽ നാല്...

രാത്രിയിൽ നാല് വീടുകളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം

text_fields
bookmark_border
തിരുവമ്പാടി: രാത്രിയിൽ വീടുകളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം. തിരുവമ്പാടി പൊലീസ് സ്റ്റേഷന് സമീപത്തെ വീടുകളിലാണ് സംഭവം. കോട്ടമ്മൽ നിഷാദി​െൻറ വീട്ടു വരാന്തയിൽ നിർത്തിയിട്ട സ്പോർട്സ് സൈക്കിൾ രണ്ട് വീടുകൾക്ക് അപ്പുറമുള്ള തൊഴുത്തിനോട് ചേർന്ന ചാണകക്കുഴിയിൽ ഞായറാഴ്ച രാവിലെ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ വീട്ടിൽ കുടിവെള്ള ടാങ്കിൽ സോപ്പും സോപ്പ് പെട്ടികളും ഇട്ട നിലയിൽ കണ്ടു. മറ്റൊരു വീടി​െൻറ പുറത്തെ അടുക്കളയിൽ വെച്ചിരുന്ന ചോറിൽ കോഴിത്തീറ്റയും കോഴികാഷ്ഠവും ഇട്ട നിലയിലായിരുന്നു. ഒരു വീട്ടിലെ വരാന്തയിലെ ബൾബും അടിച്ച് പൊട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. പ്രദേശത്തെ മിക്ക വീടുകളിലെയും ആളുകൾ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുപോയതായിരുന്നു. രാത്രി വൈകിയാണ് ഇവർ വീടുകളിലെത്തിയത്. തിരുവമ്പാടി എസ്.ഐ സനൽ രാജി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിപാടികൾ ഇന്ന് കൊടിയത്തൂർ: സോളിഡാരിറ്റി പൊതുയോഗം 'മതം മതേതരത്വം മാർക്സിസം' -ഡോ: ആർ. യൂസുഫ് -7.00
Show Full Article
TAGS:LOCAL NEWS 
Next Story