Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:41 AM GMT Updated On
date_range 1 April 2018 5:41 AM GMTവാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും അഞ്ചിന്
text_fieldsbookmark_border
വടകര: മന്തരത്തൂര്‍ എം.എൽ.പി സ്കൂള്‍ പുതിയ കെട്ടിടോദ്ഘാടനവും 108ാം വാര്‍ഷികവും ഏപ്രില്‍ അഞ്ചിന് വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പ്, സാംസ്കാരിക സദസ്സ്, പൊതുവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്നിവ നടത്തിയിട്ടുണ്ട്. വടകര വനിത സെൽ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സ്ത്രീ സ്വയം രക്ഷാ പരിശീലന ക്യാമ്പും ചൊവ്വാഴ്ച വിളംബര ഘോഷയാത്രയും നടക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. 6.30ന് വാര്‍ഷികാഘോഷം മുല്ലപ്പള്ളി രാമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്യും. പൂര്‍വ അധ്യാപകരെയും വിവിധ മത്സരങ്ങളില്‍ വിജയിച്ചവരെയും അനുമോദിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ കെ.പി. അമ്മദ്, സ്വാഗതസംഘം ഭാരവാഹികളായ പാലക്കണ്ടി റഷീദ്, കെ.എ. ബാലന്, ഷാജി മന്തരത്തൂര്‍, പി.സി. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു. kzvtk03 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന മന്തരത്തൂര്‍ എം.എല്‍.പി സ്കൂൾ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story