Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 11:11 AM IST Updated On
date_range 1 April 2018 11:11 AM ISTകുടിവെള്ളവിതരണം കാര്യക്ഷമമാക്കും ^ജില്ല കലക്ടർ
text_fieldsbookmark_border
കുടിവെള്ളവിതരണം കാര്യക്ഷമമാക്കും -ജില്ല കലക്ടർ കോഴിക്കോട്: ജില്ലയെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചതിെൻറ പശ്ചാത്തലത്തിൽ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളവിതരണം കാര്യക്ഷമമായി നിർവഹിക്കുന്നതിന് ജില്ലകലക്ടർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും റവന്യൂ അധികാരികൾക്കും നിർേദശം നൽകി. മാർച്ച് 31 വരെയുള്ള കാലയളവിൽ കുടിവെള്ളം വിതരണം ചെയ്ത ഇനത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് 5.5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 11 ലക്ഷം രൂപയും കോർപറേഷന് 16.5 ലക്ഷം രൂപയും വിനിയോഗിക്കാം. ഏപ്രിൽ ഒന്നു മുതൽ േമയ് 31 വരെയുള്ള കാലയളവിൽ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 16.5 ലക്ഷം രൂപയും കോർപറേഷന് 22 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ ചെലവഴിക്കാം. കുടിവെള്ളവിതരണം ജി.പി.എസ് ടാങ്കർ ലോറികളിൽ ആയിരിക്കണം. ജില്ലതല റവന്യൂ അധികാരികൾക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലതല മേധാവി ഏർപ്പെടുത്തണം. ജി.പി.എസ് ലോഗും വാഹനത്തിെൻറ ലോഗ് ബുക്കും സൂക്ഷ്മപരിശോധന നടത്തി സുതാര്യത ഉറപ്പുവരുത്തിയ ശേഷം സെക്രട്ടറിമാർക്ക് തുക വിനിയോഗിക്കാം. രണ്ടാഴ്ചയിലൊരിക്കൽ ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക്കുകൾ വഴി കുടിവെള്ള വിതരണം നടത്തുന്നതിന് റവന്യൂ അധികാരികൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story