Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽമഴ കനിഞ്ഞു;...

വേനൽമഴ കനിഞ്ഞു; പ്രതീക്ഷയുടെ വിളവ് കാത്ത് കാപ്പി കർഷകർ

text_fields
bookmark_border
-B -Bവൈത്തിരി: കനത്ത ചൂടിന് ശമനം വിതച്ച് കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതോടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കാപ്പിച്ചെടികൾ പൂവിട്ടു. ഇതോടെ വരാനിരിക്കുന്ന കനത്ത ചൂടിലും മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കാപ്പി കർഷകർ. ഇത്തവണ അപ്രതീക്ഷിതമായെത്തിയ മഴ ശക്തിയാർജിച്ചതാണ് കാപ്പി കൃഷിക്ക് ഗുണകരമായത്. വെളുത്ത പൂക്കളാൽ തോട്ടങ്ങളാകെ സുഗന്ധം പരത്തി കാപ്പിച്ചെടികൾ പൂത്തുനിൽക്കുകയാണിപ്പോൾ. ജില്ലയിൽ പരക്കെ കഴിഞ്ഞ ഒരാഴ്ചക്കിടെ വേനൽമഴ ലഭിച്ചിരുന്നു. വൻകിട തോട്ടങ്ങളിലടക്കം കാപ്പിച്ചെടികൾ പൂത്തിട്ടുണ്ട്. ചില വൻകിട എസ്റ്റേറ്റുകളൊഴികെ ജില്ലയിൽ 80 ശതമാനം കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പ് പൂർത്തിയായ ശേഷമാണ് ശക്തമായ വേനൽമഴ ലഭിച്ചത്. തുടർന്നാണ് കാപ്പിച്ചെടികൾ പൂവിട്ടത്. വൻകിട തോട്ടങ്ങളിൽ ചിലർ സ്പ്രിങ്ഗ്ലർ ഉപയോഗിച്ച് ചെടികൾ നനക്കാൻ ഒരുങ്ങി നിൽക്കവെയാണ് മഴയെത്തിയത്. വയനാട്ടിൽ റോബസ്റ്റ വിഭാഗത്തിൽപ്പെട്ട കാപ്പിയാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇനി 15 -20 ദിവസത്തിനിടക്ക് ഒരു മഴ കൂടി കിട്ടിയാൽ മികച്ച വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. SATWDL13 ശക്തമായ വേനൽമഴ ലഭിച്ചതോടെ പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടം തൊഴിലാളിേദ്രാഹ നയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒറ്റ മനസ്സ് -ഐ.എൻ.ടി.യു.സി കൽപറ്റ: തൊഴിലാളി േദ്രാഹ നയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും ഒരു മനസ്സെന്ന് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി. ഇരു സർക്കാറുകളും ചേർന്ന് തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണെന്ന് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി േദ്രാഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയമായ നോട്ട് നിരോധനം മൂലം ഒേട്ടറെ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടു. ജി.എസ്.ടിയിലൂടെ വ്യവസായ വാണിജ്യ മേഖലകളെല്ലാം തകരുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഉള്ള തൊഴിൽ കൂടി ഇല്ലാതാക്കി. ദാരിദ്യ്ര നിർമാർജനത്തിനായി യു.പി.എ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണ്. സമ്പന്നർ മാത്രം രാജ്യത്ത് ജീവിച്ചാൽ മതി എന്ന മനോഭാവത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതെന്നും യോഗം വ്യക്തമാക്കി. ജില്ല വൈസ് പ്രസിഡൻറ് ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, സി.എ. ഗോപി, നജീബ് പിണങ്ങോട്, പി.എം. തോമസ്, മോഹൻദാസ് കോട്ടക്കൊല്ലി, സാലി റാട്ടക്കൊല്ലി, എസ്. മണി, വിജയൻ നൂൽപ്പുഴ, കെ.ജി. ബാബു, മനോജ് ഉതുപ്പൻ, വി.പി. മൊയ്തീൻ, കെ.പി. സലാം എന്നിവർ സംസാരിച്ചു. SATWDL12 ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു എസ്.പി.സിയുടെ പാസിങ് ഔട്ട് പരേഡ് കൽപറ്റ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ ഏഴാമത് ബാച്ചി​െൻറ സ്കൂൾതല പാസിങ് ഔട്ട് പരേഡ് നടന്നു. പരേഡിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. കൽപറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. എസ്.പി.സി ജില്ല നോഡൽ ഓഫിസർ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച കാഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിരമിക്കുന്ന അധ്യാപിക സുധ, സി.പി.ഒ സേവനത്തിൽ നിന്ന് വിരമിക്കുന്ന ഷാലമ്മ ടീച്ചർ, സൂപ്പർ സീനിയേഴ്സ് കാഡറ്റുകൾ എന്നിവർക്കും ഉപഹാരം നൽകി. എ.സി.പി.ഒ, എസ്.പി.സി വാർഷിക റിപ്പോർട്ട് ഷീബാ റാണി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ഡി. തോമസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി. ജയകൃഷ്ണൻ, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി. അനിൽകുമാർ, ടി.പി. ജേക്കബ്, വി.പി. ശോശാമ്മ, ജോസ് ജോർജ്, സജി ആേൻറാ, പി.ടി.എ പ്രസിഡൻറ് സി.എൻ. ചന്ദ്രൻ, പി. പ്രദീപ് കുമാർ, കെ. ഉഷാകുമാരി, വി. ഗിരിജ എന്നിവർ സംസാരിച്ചു. SATWDL11കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ പാസിങ് ഔട്ട് പരേഡിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ സല്യൂട്ട് സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story