Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ടി.എം കൗണ്ടർ...

എ.ടി.എം കൗണ്ടർ അടഞ്ഞുതന്നെ

text_fields
bookmark_border
കുറ്റ്യാടി: ടൗണിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടർ അടഞ്ഞുതന്നെ. തുടർച്ചയായി നാലുദിവസം ബാങ്കുകൾ അവധിയായിരിക്കുമ്പോഴാണ് ഏറെ പേർ സന്ദർശിക്കുന്ന വയനാട് റോഡിലെ കൗണ്ടർ ബുധനാഴ്ച മുതൽ അടച്ചിട്ടിരിക്കുന്നത്. കൗണ്ടർ അടച്ചതി​െൻറ കാരണം വ്യക്തമാക്കുന്ന നോട്ടീസ് പതിച്ചിട്ടുമില്ല. രണ്ട് മെഷീനുകളുള്ള ഇവിടെ പലപ്പോഴും തകരാറാവുകയോ പണം ഇല്ലാത്ത സ്ഥിതിയോ ആണെന്ന് ഇടപാടുകാർ പറയുന്നു. റോഡിലേക്ക് തള്ളിയ വൈദ്യുതി കാൽ ഭീഷണി കുറ്റ്യാടി: ചെറിയകുമ്പളം ടൗണിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി കാൽ ഭീഷണിയായി. കോൺക്രീറ്റ് ചെയ്ത് റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യുതികാൽ മാറ്റിയില്ല. കാൽ മാറ്റാത്തതിനാൽ റോഡ് വീതി കൂട്ടിയതി​െൻറ ഫലം ലഭിക്കുന്നുമില്ല. കൂടാതെ ഈ വൈദ്യുതി കാലിൽ നിന്ന് തൂങ്ങി നിൽക്കുന്ന കമ്പികളും വയറുകളും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഭീഷണിയാണ്. ചെറിയ അശ്രദ്ധ മതി ഇവയിൽ കുരുങ്ങാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story