Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTക്ഷേത്രങ്ങൾ ഭക്തിയുടെ നിറവിൽ; ഇന്ന് വിജയദശമി
text_fieldsbookmark_border
കൊയിലാണ്ടി: പ്രകാശത്തിെൻറയും സംഗീതത്തിെൻറയും ഭക്തിയുടെയും നിറച്ചാർത്തുകളുമയി ശനിയാഴ്ച വിജയദശമി. ചടങ്ങുകളും പൂജകളുമൊക്കെയായി ക്ഷേത്രങ്ങൾ ധന്യാന്തരീക്ഷത്തിലാണ്. വർണപ്രഭയിൽ കുളിച്ചുനിൽക്കുകയാണ് ക്ഷേത്രങ്ങൾ, പണിശാലകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ. മഹാനവമി ദിവസം വൈവിധ്യമാർന്ന പരിപാടികൾ ക്ഷേത്രങ്ങളിൽ നടന്നു. കൊല്ലം പിഷാരികാവിൽ ഓട്ടൻതുള്ളൽ, ഭജൻസ്, നൃത്തസന്ധ്യ, നൃത്തനൃത്യങ്ങൾ, ക്ഷേത്ര കലകളായ സോപാനസംഗീതം, തായമ്പക, കൊമ്പുപറ്റ്, കുഴൽപറ്റ്, കേളി എന്നിവയും കാലത്തും വൈകീട്ടും രാത്രിയും കാഴ്ചശീവേലിയും നടന്നു. വിജയദശമി ദിവസം നാഗസ്വര കച്ചേരി, ഓട്ടൻതുള്ളൽ, സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ എന്നിവ നടക്കും. വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലായി നൂറുകണക്കിന് കുരുന്നുകൾ അറിവിെൻറ ആദ്യക്ഷരം കുറിക്കും. ഭക്തിഗാന സീഡി പ്രകാശനം കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ദേവി സ്തുതിഗാന സീഡി പ്രകാശനം ചെയ്തു. ഗംഗാധരൻ പെരുങ്കുനി രചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിർവഹിച്ച ഗാനങ്ങൾ മൺമറഞ്ഞ ഗായകൻ വിയ്യൂർ ശ്രീധരൻ 28 വർഷം മുമ്പ് ആലപിച്ചവയാണ്. യുവഗായകൻ ശരൺജിത്ത് കരക്കേ പുറത്താണ് പുനരാവിഷ്കാരത്തിൽ ഗാനങ്ങൾ ആലപിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പുത്തൻപുരയിൽ രാമചന്ദ്രന് സീഡി നൽകി കൊടക്കാട് കരുണൻ പ്രകാശനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story