Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTമിന്നലിൽ കായണ്ണ വില്ലേജ് ഓഫീസിലെ കമ്പ്യൂട്ടർ തകർന്നു: ജനം ദുരിതത്തിൽ
text_fieldsbookmark_border
പേരാമ്പ്ര: മൊട്ടന്തറയിൽ പ്രവർത്തിക്കുന്ന കായണ്ണ വില്ലേജ് ഒാഫിസിലെ കമ്പ്യൂട്ടറും മോഡവും മിന്നല്ലേറ്റ് തകരാറിലായതോടെ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും ജീവനക്കാരും ദുരിതത്തിലായി. ആധാരം ആധാറുമായി ലിങ്ക് ചെയ്യുന്നതിനുൾപ്പെടെ നിത്യേന നൂറു കണക്കിനാളുകളാണ് ഈ വില്ലേജ് ഒാഫിസിൽ എത്തുന്നത്. തകരാർ കാരണം സർട്ടിഫിക്കറ്റുകളെല്ലാം എഴുതി നൽകുകയാണെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. എല്ലാം ഓൺലൈൻ ആക്കിയതോടെ ഇൻറർനെറ്റില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശത്താണ് വില്ലേജ് ഒാഫിസ്. അതുകൊണ്ടുതന്നെ ഏതു സമയവും ഇവിടെ മിന്നലേറ്റ് കമ്പ്യൂട്ടർ ഉൾപ്പെടെ തകരാറിലാവാറുണ്ട്. ഓഫിസ് കെട്ടിടം ചോർന്നൊലിക്കുന്നതു കാരണം മേൽക്കൂരക്ക് ഷീറ്റിട്ടതായിരുന്നു. എന്നാൽ, ഈ ഷീറ്റ് തകർന്ന് വെള്ളം അകത്തെത്തുന്നു. സീലിങ് തകർന്ന് വീഴുന്നതും പതിവാണ്. ഒരുതവണ ഓഫിസറുടെ മേശക്ക് മുകളിലാണ് സീലിങ് വീണത്. ഓഫിസ് കെട്ടിടം പുതുക്കിപ്പണിയാൻ തുക അനുവദിച്ചിട്ടുണ്ടെങ്കിലും അപര്യാപ്തമാണെന്ന് പറഞ്ഞ് കരാറുകാർ എടുക്കാൻ തയാറാവുന്നില്ലത്രെ. ചികിത്സ സഹായം നൽകി പേരാമ്പ്ര: കലാക്ഷേത്ര നൃത്ത സംഗീത വിദ്യാലയം നവമി ആഘോഷത്തിെൻറ ഭാഗമായി 50,000 രൂപ ചികിത്സാ സഹായം നൽകി. ആഘോഷ പരിപാടികൾ സുരേഷ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്.ഐ വി. സിജിത്ത് സഹായധനം വിതരണം ചെയ്തു. ചക്രപാണി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കലാക്ഷേത്ര, സതീഷ് മുതുകാട്, സുഭാഷ് കിഴക്കൻ പേരാമ്പ്ര, എ.എസ്.ഐ ജ്യോതി ബാസു, വി.പി. ദാസൻ, ശിവദാസ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ദേശീയപാതയിൽ അപകടം നിത്യയാത്രികൻ നന്തിബസാർ: ദേശീയപാതയിലെ ചോരക്കളിക്കു അറുതിയില്ല. വെള്ളിയാഴ്ച രാവിലെ സീബ്രാലൈൻ മുറിച്ചുകടക്കവേ സ്ഥിരം അപകടമേഖലയായ പാലൂരിൽ റിട്ട. സർക്കാർ ജീവനക്കാരനായിരുന്ന തുണ്ടിപ്പറമ്പിൽ ദാസൻ ലോറിക്കടിയിൽപെട്ടു. ഓരോമാസത്തിലും ഇവിടെ അപകടം പതിവാണ്. നന്തി ടൗൺ വിട്ടാൽ പ്രസ്തുത സ്ഥലംവരെ ഹൈസ് സ്പീഡിലാണ് വാഹനങ്ങളുടെ വരവ്. വളവുകളൊന്നുമില്ലാത്തതുകാരണം വാഹനങ്ങളിവിടെ സ്പീഡ് കുറക്കാറില്ല. അപകടമുണ്ടായതിനെത്തുടർന്നു നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. പയ്യോളി സി.ഐ. ദിനേശൻ കോറോത്ത് ഉടനെ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചചെയ്തു. അഞ്ചുദിവസത്തിനുള്ളിൽ റിഫ്ലക്സ് സംവിധാനം ഉൾപ്പെടെയുള്ളവ സ്ഥാപിക്കാമെന്ന വാഗ്ദാനത്തെ തുടർന്ന് ഉപരോധം പിൻവലിച്ചു. ഉപരോധസമരം ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. കെ.വി. നാണു, ഗഫൂർ കളത്തിൽ, തഖ്‌വ മൊയ്തുഹാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story