Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTസ്കൂൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി മൊബൈൽ ഫോൺ മോഷണം
text_fieldsbookmark_border
പേരാമ്പ്ര: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘം നാട്ടിൻപുറങ്ങളിൽ വിലസുന്നു. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വി.എച്ച്.എസ്.എസിലെ നാല് ഹൈസ്കൂൾ വിദ്യാർഥികളെ മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പിന്നിൽ വലിയ സംഘമുണ്ടെന്ന് തെളിയുന്നത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. സ്കൂളിനു സമീപത്തെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം പോയതിനെ തുടർന്നുള്ള അന്വേഷണമാണ് വിദ്യാർഥികളിലെത്തിയത്. മോഷ്ടിച്ച മൊബൈൽ വിദ്യാർഥികൾ കൊടുക്കുമ്പോൾ അവർക്ക് ചെറിയൊരു തുകയാണ് സംഘം നൽകുന്നത്. കുറ്റ്യാടി, പേരാമ്പ്ര കടകളിലാണ് മോഷണമുതൽ വിൽപന നടത്തുന്നത്. കടകളിൽനിന്ന് സെക്കൻഡ്ഹാൻഡ് മൊബൈലുകൾ കൂടുതലും വാങ്ങുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ ഫോൺ അവരുടെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഉപയോഗിക്കുക. മോഷണംപോയ ഫോണിെൻറ ഐ.എം.ഇ നമ്പർ സൈബർ സെൽ പരിശോധിക്കുമ്പോൾ ഭൂരിഭാഗവും ഇതര സംസ്ഥാനത്താണെന്ന് പൊലീസ് പറയുന്നു. അതോടെ അന്വേഷണവും നിലക്കാറാണ് പതിവ്. വിദ്യാർഥികളെ ലഹരി വിൽപനക്ക് ഉപയോഗപ്പെടുത്തുന്ന സംഘവുമുണ്ട്. പേരാമ്പ്ര ബസ്സ്റ്റാൻഡും കള്ളുഷാപ്പ് റോഡും കേന്ദ്രീകരിച്ചാണ് ലഹരിവസ്തു വിൽപന. പൊലീസ് അന്വേഷണം കാര്യക്ഷമമായെങ്കിൽ മാത്രമേ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി നടത്തുന്ന കുറ്റകൃത്യങ്ങൾ തടയാൻ കഴിയൂ. പ്രവൃത്തിപരിചയ മേള പേരാമ്പ്ര എ.യു.പി സ്കൂളിൽ പേരാമ്പ്ര: ഉപജില്ല പ്രവൃത്തിപരിചയ മേള ഒക്ടോബർ 12ന് പേരാമ്പ്ര എ.യു.പി സ്കൂളിൽ നടക്കും. മേളയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എ.ഇ.ഒ സുനിൽകുമാർ അരിക്കാംവീട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ഇ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. യൂസഫ്, ശ്രീധരൻ ചെറുകല്ലാട്ടുതാഴെ, അലങ്കാർ ഭാസ്കരൻ, കെ.കെ. രാജീവൻ, സി.പി.എ. അസീസ്, ഇ. ഷാഹി, വി.പി. ചന്ദ്രി, എം. സുഭാഷ്, ടി.കെ. ഉണ്ണികൃഷ്ണൻ, വി. ചന്ദ്രിക എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. റീന (ചെയർ.), കെ.കെ. രാജീവൻ (ജന. കൺ.), സുനിൽ കുമാർ അരിക്കാംവീട്ടിൽ (ട്രഷ.). കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും പേരാമ്പ്ര: വിജയദശമി നാളായ ശനിയാഴ്ച അറിവിെൻറ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ എതിരേൽക്കാൻ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. ക്ഷേത്ര തന്ത്രിമാരെ കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും കുട്ടികളെ എഴുത്തിനിരുത്തും. പേരാമ്പ്ര എളമാരംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പാറയില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story