Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTഅനധികൃതമായി നിർമിച്ച റിസോർട്ടിലേക്ക് സർക്കാർ ഭൂമി കൈയേറി റോഡ്
text_fieldsbookmark_border
ബാലുശ്ശേരി: കക്കയം റിസർവോയറിനടുത്ത് അനധികൃതമായി നിർമിച്ച റിസോർട്ടിലേക്കു സർക്കാർ ഭൂമി കൈയേറി റോഡ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ നാലാം വാർഡിൽപ്പെട്ട കക്കയം 30ാം മൈലിനടുത്ത് റിസർവോയർ തീരത്തിനോടടുത്താണ് പഞ്ചായത്തിെൻറ അനുമതി പോലുമില്ലാതെ റിസോർട്ട് പണിതത്. ഇവിടേക്കുള്ള റോഡാകെട്ട ഇറിഗേഷൻ വകുപ്പിെൻറ സ്ഥലം ൈകയേറി നിർമിച്ചതാണെന്നും പരാതിയുയർന്നിട്ടുണ്ട്. ടൂറിസം വകുപ്പിെൻറ അനുമതിയും ലഭിച്ചിട്ടില്ലാത്ത അക്വറിയസ് റിസോർട്ടിൽ ആയുർവേദ ചികിത്സയും നൽകുന്നുണ്ട്. വീടിെൻറ പ്ലാൻ നൽകിയാണ് പഞ്ചായത്തിൽനിന്നും അനുമതി വാങ്ങിയിട്ടുള്ളതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. വീട്ട് നികുതിയായി 250 രൂപയും അടക്കുന്നുണ്ട്. റിസോർട്ടിൽ മാലിന്യനിർമാർജനത്തിനുള്ള സൗകര്യം ഒരുക്കാത്തതിനാൽ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ റിസർവോയറിലേക്കാണ് തള്ളുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ സമർപ്പിച്ച പ്ലാൻ പിന്നീട് മാറ്റി റിസോർട്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് റിസോർട്ട് ഉടമക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. റിസോർട്ടിലേക്കുള്ള റോഡ് ഇറിഗേഷൻ വകുപ്പിെൻറ കീഴിലുള്ള റിസർവോയർ തീരത്ത് ഉൾപ്പെട്ടതാണ്. റോഡിൽ മണ്ണിട്ടുനികത്തി വാഹനങ്ങൾക്ക് വന്നുപോകാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തിെൻറ സ്കെച്ച് ആവശ്യപ്പെട്ട് വില്ലേജ് അധികൃതർക്കും ഇറിഗേഷൻ വകുപ്പിനും വിവരം നൽകിയിരിക്കുകയാണ്. കക്കയം ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചതോടെ അനധികൃത ഹോട്ടലുകളും റിസോർട്ടുകളും വ്യാപകമായിരിക്കുകയാണ്. padam; balu10 കക്കയം റിസർവോയർ തീരത്ത് അനധികൃതമായി നിർമിച്ച റിസോർട്ടിലേക്ക് ഇറിഗേഷൻ വകുപ്പിെൻറ സ്ഥലം കൈയേറി നിർമിച്ച റോഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story