Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'അഭയാർഥികൾ: ലോക...

'അഭയാർഥികൾ: ലോക മനഃസാക്ഷി ഉണരണം'

text_fields
bookmark_border
മുക്കം: ലോകമൊട്ടുമുള്ള അഭയാർഥി പ്രശ്നങ്ങൾക്ക് ലോക മനഃസാക്ഷി ഉണരണമെന്ന് സുന്നിയ അറബിക് കോളജ് സെമിനാർ അഭിപ്രായപ്പെട്ടു. 'അഭയാർഥി പ്രശ്നങ്ങൾ അറബി സാഹിത്യത്തിൽ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മലേഷ്യൻ നാഷനൽ യൂനിവേഴ്സിറ്റി പ്രഫ. ഡോ. സയ്യിദ് അൽ കാസിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. എൻ. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സിറിയൻ അഭയാർഥി പ്രശ്‌നങ്ങൾ അറബി സാഹിത്യത്തിൽ, െഎലൻ കുർദി എന്ന പ്രതീകം, റോഹിങ്ക്യൻ അഭയാർഥികൾ, ആധുനിക അറബി കവിതകൾ, ത്വയ്യിബ് സാലിഹി​െൻറ കൃതികളും അഭയാർഥികളും, അന്താരാഷ്ട്ര സമൂഹവും അഭയാർഥികളും തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ അവതരിപ്പിച്ചു. ഡോ. കെ.കെ. ഇസ്മായിൽ സ്വാഗതവും ഡോ. മുജീബ് നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story