Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTഗോളടിയുടെ പൂരം
text_fieldsbookmark_border
കൊടുവള്ളി: ഇന്ത്യ ആതിഥേയരാവുന്ന അണ്ടർ 17 ലോകകപ്പിനുള്ള ഐക്യദാർഢ്യ പരിപാടിയായ 'വൺ മില്യൻ ഗോളിെൻറ' മടവൂർ പഞ്ചായത്ത് തല ഉദ്ഘാടനം മുട്ടാഞ്ചേരി ഹസനിയാ എ.യു.പി സ്കൂളിൽ നടന്നു. ലോകകപ്പിെൻറ ഭാഗ്യചിഹ്നമായ കെഹ്ലിയോ പരിപാടിയിലെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. പഞ്ചായത്ത് പ്രസിഡൻറ് ഇൻ-ചാർജ് ഷംസിയ മലയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിവിധ ക്ലബുകളുടെ പ്രതിനിധികളും ചേർന്ന് 1200 ൽ പരം ഗോളുകൾ നേടി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. സിന്ദു മോഹൻ, സക്കീന മുഹമ്മദ്, എ.പി. അബു, റിയാസ് എടത്തിൽ, സാബിറ, എ.പി. നസ്തർ, ശ്യാമള മലയിൽ, ബിന്ദു, മജുള, ഹസീന, സി.എം. ജമീല, എ.പി. യൂസുഫലി, ചോലക്കര മുഹമ്മദ്, അനീസ് മടവൂർ എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുറഹിമാൻ സ്വാഗതവും വി.കെ. ഹസൻ കോയ നന്ദിയും പറഞ്ഞു. കിഴക്കോത്ത് പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിലായി 3000 ഗോളുകൾ പിറന്നു. പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിൻസിയർ കച്ചേരിമുക്കിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ടി.എം. സിദ്ദീഖ്, കെ.പി. ശംസുദ്ദീൻ, കമറുൽ ഹക്കീം, കെ. റഷീദ് എന്നിവർ നേതൃത്വം നൽകി. എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്ക് ബഷീര്‍, ഉമർ സാലിഹ് എന്നിവർ നേതൃത്വം നൽകി. എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക് പഞ്ചായത്ത് മെംബർ എൻ.പി. മുഹമ്മദ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ, സക്കരിയ്യ എളേറ്റിൽ, പി. സുധാകരൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story