Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTഗെയിൽ: കോൺഗ്രസ് ഉപവാസം നടത്തും
text_fieldsbookmark_border
കൊടിയത്തൂർ: ഗെയിൽ ഇരകളുടെ ആശങ്ക അകറ്റി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തും. മുന്നറിയിപ്പും നഷ്ടപരിഹാരവും നൽകാതെ പൊലീസ് സംരക്ഷണയിൽ അതിക്രമിച്ച് കയറി പാവങ്ങളുടെ ഭൂമി ൈകയേറുന്നത് തടയുക, സമാധാനാന്തരീക്ഷം തകർത്ത പാറപ്പുറത്ത് രമേശ് ആക്രമണത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒക്ടോബർ രണ്ടിന് ഗാന്ധി കോൺഗ്രസ് കമ്മിറ്റി പന്നിക്കോട് അങ്ങാടിയിൽ ഉപവാസസമരം നടത്തുന്നത്. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. സി.ജെ. ആൻറണി, യു.പി. മമ്മത്, ഹമീദ് കഴായിക്കൽ, അബ്ദു പന്നിക്കോട്, കരീം പഴങ്കൽ, റഹ്മത്തുല്ല പരവരിയിൽ, റിനീഷ് കളത്തിങ്കൽ, നൗഷാദ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story