Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM IST'വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം'
text_fieldsbookmark_border
' ചേന്ദമംഗലൂർ: വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാർഥി പ്രവേശനത്തിലെ വിവേചനം, സ്വാശ്രയ കോളജ് ഫീസ് ഏകീകരണമില്ലായ്മ, നിയമന പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കാൻ അടിയന്തരമായി അധികാരികൾ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. ഒക്ടോബർ 10, 11, 12, 13 തീയതികളില്‍ നടക്കുന്ന സുന്നിയ്യ ശരീഅത്ത് കോളജ് വാര്‍ഷികം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സിംസാറുല്‍ ഹഖ് ഹുദവി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി എന്നിവർ വാർഷിക സംഗമത്തിൽ പങ്കെടുക്കും. വി. മോയിമോന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് യു.കെ. അബ്ദുല്‍ ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. സി. മൂസ, വി. ഉമര്‍ക്കോയ ഹാജി, എം.കെ. ഉമര്‍ ബാഖവി, കെ. റസാഖ്, പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. സുലൈമാന്‍ സ്വാഗതവും എം.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story