Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTദാവൂദിെൻറ സ്വത്ത് ലേലം ചെയ്യാൻ കോടതി ഉത്തരവ്
text_fieldsbookmark_border
മുംബൈ: '93ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ പിടികിട്ടാപ്പുള്ളിയായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യാനും ശേഷിച്ചവ കണ്ടുകെട്ടാനും കോടതി ഉത്തരവ്. കേസിൽ വിചാരണ നടന്ന ടാഡ കോടതിയുടേതാണ് ഉത്തരവ്. സി.ബി.െഎയും വകുപ്പ് അധികൃതരും നടപടി തുടങ്ങി. സി.ബി.െഎയുടെ അപേക്ഷയെ തുടർന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും രംഗത്തുണ്ട്. നഗരത്തിലെ നാഗ്പാഡയിലുള്ള ഹോട്ടൽ മുറിയും ഫ്ലാറ്റുകളും ഗുജറാത്തിലും മഹാരാഷ്ട്രയിലെ രത്നഗിരിയിലുമുള്ള ഭൂമിയും നേരത്തെ സി.ബി.െഎ കണ്ടുകെട്ടുകയും രണ്ടുതവണ ലേലം നടത്തുകയും ചെയ്തിരുന്നു. ദാവൂദിെൻറ പഴയ ഹുണ്ടായ് കാറും ഫ്ലാറ്റും മാത്രമാണ് വിറ്റത്. അഖിലേന്ത്യ ഹിന്ദു മഹാസഭാ അധ്യക്ഷൻ എന്നവകാശപ്പെടുന്ന സ്വാമി ചക്രപാണിയാണ് 32,000 രൂപക്ക് കാറ് ലേലം കൊണ്ടത്. ഗാസിയാബാദിലെത്തിച്ച് കാറ് കത്തിക്കുകയാണ് സ്വാമി ചെയ്തത്. ലേലത്തിൽ ഫാറ്റ് വാങ്ങിയ ഡൽഹിയിലെ അഭിഭാഷകന് അത് സ്വന്തമാക്കാനായിട്ടില്ല. ദാവൂദിെൻറ ഹോട്ടൽ ലേലം കൊണ്ട മലയാളി പത്രപ്രവർത്തകന് പണമടക്കാനായില്ല. ഇതേതുടർന്ന് ലേലം അസാധുവുമായി. ഇൗ സംഭവങ്ങൾക്ക് പിന്നാലെയാണ് സ്വത്ത് വീണ്ടും ലേലം ചെയ്യാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story