Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTഭീകരപ്രവർത്തനത്തിന് ഫണ്ട്; എം.എൽ.എക്ക് എൻ.െഎ.എ നോട്ടീസ്
text_fieldsbookmark_border
ശ്രീനഗർ: ഭീകരപ്രവർത്തനത്തിന് പണം കൈമാറിയെന്ന കേസിൽ ജമ്മു-കശ്മീരിലെ സ്വതന്ത്ര എം.എൽ.എ റഷീദ് എൻജിനീയർ എന്ന ശൈഖ് അബ്ദുൾ റഷീദിന് എൻ. െഎ.എ നോട്ടീസ്. ഒക്ടോബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കേസിൽ എൻ.െഎ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട മുഖ്യധാരയിൽനിന്നുള്ള ആദ്യ രാഷ്ട്രീയക്കാരനാണ് റഷീദ്. വിഘടനവാദികൾക്കും ഭീകരസംഘടനകൾക്കും പണം വിതരണം ചെയ്തുവെന്ന് ആരോപിച്ച് വ്യാപാരിയായ സഹൂർ വട്ടാലിയെ എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു. വട്ടാലിയെ ചോദ്യം െചയ്തപ്പോഴാണ് റഷീദ് എൻജിനീയറുടെ പങ്കിനെകുറിച്ച് വിവരം ലഭിച്ചത്. വടക്കൻ കശ്മീരിലെ ലഗേറ്റ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന റഷീദ് കേസിൽ തനിക്ക് പങ്കില്ലെന്നും എൻ.െഎ.എ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും റഷീദ് പറഞ്ഞു. മേയ് 30നാണ് എൻ.െഎ.എ കേസ് രജിസ്റ്റർ ചെയ്തത്. വിഘടനവാദി നേതാക്കൾ, തീവ്രവാദികളെ സഹായിക്കുന്നവർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story