Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTലോകകപ്പിനെ വരവേറ്റ് സെലിബ്രിറ്റി പോരാട്ടം
text_fieldsbookmark_border
കോഴിക്കോട്: അണ്ടർ-17 ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ കായിക താരങ്ങളും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രദർശനമത്സരത്തിന് കോർപറേഷൻ സ്റ്റേഡിയം സാക്ഷിയായി. ഫ്ലഡ്ലിറ്റിന് കീഴിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് പ്രസ് ക്ലബും ജില്ല സ്പോർട്സ് കൗൺസിൽ ടീമുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ സ്പോർട്സ് കൗൺസിൽ ടീം 3-0ത്തിന് പ്രസ്ക്ലബിനെ തോൽപിച്ചു. സലാഹുദീൻ രണ്ടും സുജിത്ത് ബാബു ഒരു ഗോളും േനടി. മുൻ ഇന്ത്യൻ താരങ്ങളായ പ്രേംനാഥ് ഫിലിപ്, കെ.പി. സേതുമാധവൻ എന്നിവരും കബീർ ദാസ്, എം. ഹാരിസ് തുടങ്ങിയ താരങ്ങളും സ്പോർട്സ് കൗൺസിൽ ടീമിൽ അണിനിരന്നിരുന്നു. പ്രസിഡൻറ് കമാൽ വരദൂരും സെക്രട്ടറി എൻ. രാജേഷും മാധ്യമപ്രവർത്തകരുടെ ടീമിനെ നയിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ട്രോഫികൾ വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story