Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTറിലയന്‍സ് യൂത്ത് ഫുട്ബാള്‍: മോഡല്‍ സ്കൂളിന് ഇരട്ട ജയം
text_fieldsbookmark_border
കോഴിക്കോട്: ദേവഗിരി സെൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്‍ട്സ് ഫുട്ബാള്‍ ടൂര്‍ണമെൻറിൽ കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് ഇരട്ടവിജയം. ആണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ടീം വിജയിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ പന്തീരങ്കാവ് ഹയര്‍ സെക്കൻഡറി സ്കൂളിനെ 4-0നാണ് മോഡല്സ്കൂള് തോല്‍പ്പിച്ചത്. മുഹമ്മദ് ഫര്‍ഷിദ് ഇരട്ട ഗോള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മോഡല്‍ സ്കൂള്‍ താരങ്ങളുടെ ബൂട്ടില്‍ നിന്ന് എതിര്വലയിലെത്തിയത് എണ്ണം പറഞ്ഞ 11 ഗോളുകള്‍. ഈ മത്സരത്തിലും എതിരാളികളായ പന്തീരങ്കാവ് എച്ച്.എസ്.എസിന് മറുപടിയുണ്ടായില്ല. ബിനീഷ് നാലുഗോള്‍ നേടി. ആദര്ശിെൻറ വകയായിരുന്നു മൂന്നു ഗോളുകള്‍, വിപിലേഷ് കുമാര്‍, സല്‍മാനുല്‍ ഫാരിസ്, ശ്രേവേശ്, ഇഖ്ബാല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സീനിയര്‍ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ പുതിയറ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ 2-0ന് കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസിനെ തോല്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story