Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTആയുധമില്ലാതെ പോരാടേണ്ട കാലം: നീലലോഹിതദാസൻ നാടാർ
text_fieldsbookmark_border
കോഴിക്കോട്: ആയുധമില്ലാതെ അനീതികൾക്കെതിരെ പോരാടേണ്ട കാലമാണിതെന്ന് മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ. സ്വാതന്ത്ര്യസമര കാലത്ത് സോഷ്യലിസ്റ്റുകളോട് ഗാന്ധിജി ആയുധമില്ലാതെ പോരാടാനായിരുന്നു ആഹ്വാനം ചെയ്തത്. അത് ഇപ്പോഴും തുടരണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ മേയർ സി. മുഹസിൻ അനുസ്മണചടങ്ങിൽ 'ഇന്ത്യ, മതേതരത്വം എങ്ങോട്ട്' എന്ന സെമിനാറിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഷെയ്ക്ക് പി. ഹാരിസ്, കെ.ടി. കുഞ്ഞിക്കണ്ണൻ, അഡ്വ. എം.കെ. പ്രേമനാഥ്, ഇ.പി. ദാമോദരൻ, എം. അഹമ്മദ്, കണ്ടിയിൽ വിജയൻ, എൻ.സി. മോയിൻകുട്ടി, ഗണേശൻ കാക്കുർ, സുബലാൽ പാടക്കൽ, അസയിൻ കൊടുവള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story