Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:30 AM IST Updated On
date_range 29 Sept 2017 10:30 AM ISTഅഴിമതി വിരുദ്ധ പ്രവർത്തകന് മർദനം
text_fieldsbookmark_border
കോഴിക്കോട്: അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡൻറിന് മർദനം. കിരൺ ബാബുവിനാണ് പാവങ്ങാട് ബാപ്പയിൽ പാലസ് കെട്ടിടത്തിലെ ഒാഫിസിൽ ബുധനാഴ്ച രാവിലെ ആറോടെ മർദനമേറ്റത്. പ്രദീപ്കുമാർ, സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മർദിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. മൂക്കിന് പരിക്കേറ്റ കിരൺ ബാബുവിനെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലത്തൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ എ. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.വി. ജനാർദനൻ, പത്മനാഭൻ, സി. കൃഷ്ണൻ നായർ, അരുൺ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story