Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:18 AM IST Updated On
date_range 28 Sept 2017 11:18 AM IST'സി. മുഹസിൻ സോഷ്യലിസ്റ്റ് ആശയം മുറുകെ പിടിച്ച നേതാവ്'
text_fieldsbookmark_border
കോഴിക്കോട്: വളരെ ചെറുപ്പത്തിൽ മേയർ പദവിയിൽ എത്തുകയും സോഷ്യലിസ്റ്റ് ആശയം മുറുകെ പിടിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുകയും ചെയ്ത വ്യക്തിയാണ് സി. മുഹസിൻ എന്ന് ജനതാദൾ ദേശീയ നിർവാഹക സമിതി അംഗം നിസാർ അഹമ്മദ്. മുൻ മേയറും ജനതാദൾ ദേശീയ നിർവാഹക സമിതി അംഗവുമായിരുന്ന സി. മുഹസിെൻറ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ജനതാദൾ സെക്കുലർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. പി.ടി. ആസാദ്, കെ.എൻ. അനിൽകുമാർ, ഇ.എം. ബാലകൃഷ്ണൻ, പി.കെ. കബീർ സലാല, പി. നാണു, അസീസ് മണലോടി, പറമ്പത്ത് രവീന്ദ്രൻ, ടി.എ. അസീസ്, എ.കെ. ജയകുമാർ, കെ.പി. അബൂബക്കർ, ഉണ്ണി മടക്കല്ലൂർ, ടി.കെ. ഷെരീഫ്, പി.എം. മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു. ---------- റേഷൻ വ്യാപാരികൾ മാർച്ച് നടത്തി കോഴിക്കോട്: റേഷൻ സാധനങ്ങൾ യഥാർഥ തൂക്കത്തോടെ കടകളിലെത്തിക്കുക, വാതിൽപ്പടി വിതരണം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി വെള്ളയിൽ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ഒാർഗനൈസിങ് സെക്രട്ടറി പി. മുകുന്ദൻ, സംസ്ഥാന സമിതി അംഗങ്ങളായ പി. അരവിന്ദൻ, എം.എ. നസീർ, മുൻ കൗൺസിലർ കെ.പി. അബ്ദുല്ലക്കോയ തുടങ്ങിയവർ സംസാരിച്ചു. ടി.എം. അശോകൻ, എം.പി. സുനിൽകുമാർ, പി. മനോജ്, ഇ. ശ്രീജൻ, ജെ.എം. അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. ---------- ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം കോഴിക്കോട്: ജില്ലയിൽ പഞ്ചായത്ത് ഒാഫിസുകൾ, വില്ലേജ് ഒാഫിസുകൾ, കൃഷിഭവനുകൾ തുടങ്ങി 120 സർക്കാർ ഒാഫിസുകൾ ജനപക്ഷ സിവിൽ സർവിസ് ഒാഫിസുകളായി എൻ.ജി.ഒ യൂനിയൻ പ്രഖ്യാപിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ, വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്ങൽ, സി.പി. മണി, സി.സി. ഷെറിൻ എന്നിവർ സംസാരിച്ചു. നഗരത്തിൽ നടന്ന പ്രഖ്യാപനം കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. ഇ.കെ. സുരേഷ്കുമാർ, പി. വിലാസിനി, കെ. റീജ, എം.കെ. മോഹൻകുമാർ, എൻ.പി. മുസ്തഫ, പി.പി. സന്തോഷ്കുമാർ, ടി. ജോതിഷ്കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.ആർ. രാജേന്ദ്രൻ, ഡോ. സി. ശ്രീകുമാർ, പി. അജയകുമാർ, എം.എം. പത്മാവതി, ഷെറീന വിജയൻ, ടി. രത്നദാസ്, വി. രാധാകൃഷ്ണൻ, പി. സജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story