Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTജില്ലതല വാർത്ത വായനമത്സരം; നവ്യ എസ്. നാഥ് സംസ്ഥാനതലത്തിലേക്ക്
text_fieldsbookmark_border
കൊടുവള്ളി: പൊതുവിജ്ഞാനവും വായനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ജില്ലതല വാർത്ത വായനമത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നവ്യ എസ്. നാഥ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. സബ് ജില്ല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലതലത്തിൽ മത്സരിച്ചത്. ഒക്ടോബർ 30ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്ത് നവ്യ എസ്. നാഥ് പങ്കെടുക്കും. അനുമോദന യോഗത്തിൽ പ്രധാനാധ്യാപകൻ ടി. പ്രകാശ്, പി.ടി.എ പ്രസിഡൻറ് കെ.എം. അബൂബക്കർ, കെ.കെ. നജീബ്, കെ. അഹമ്മദ് കോയ, കെ. സുനീറ, ടി.പി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story