Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫിഫ വൺ മില്യൺ ഗോൾ...

ഫിഫ വൺ മില്യൺ ഗോൾ കാമ്പയിൻ

text_fields
bookmark_border
കല്ലാച്ചി: ചെക്യാട് ഗ്രാമപഞ്ചായത്ത് നടത്തിയ വൺ മില്യൺ ഗോൾ കാമ്പയിൻ പരിപാടി പുളിയാവ് നാഷനൽ ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ വളയം എസ്.ഐ ബിനുലാൽ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹ്മൂദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, വാർഡ് മെംബർ സി.എച്ച്. സമീറ, ചെയർമാൻ അബ്ദുല്ല വയലോളി, ഇസ്മായിൽ പൊയിൽ, കെ.കെ. അബൂബക്കർ ഹാജി, സി.എച്ച്. മുഹമ്മദ് ഹാജി, കോളജ് പ്രിൻസിപ്പൽ പ്രഫ. യൂസുഫ്, സ​െൻറർ വളൻറിയർ പി. നൗഷാദ് എന്നിവർ പങ്കെടുത്തു. വളയം ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന വൺ മില്യൺ ഗോൾ കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ, പി.കെ. ശങ്കരൻ, മധുമോഹൻ, ബാബുരാജ്, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സജു എന്നിവർ സംബന്ധിച്ചു. വാണിമേൽ: ഗ്രാമപഞ്ചായത്തിൽ വൺ മില്യൺ ഗോൾ കാമ്പയിൻ പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. നസീറ, സ്ഥിരംസമിതി ചെയർമാന്മാരായ എം.കെ. മജീദ്, അഷ്റഫ് കൊറ്റാല, വി.കെ. സാബിറ, ജമീല കാപ്പാട്ട്, നജ്മ കുനിയിൽ, ആസിഫ്, പി.പി. ജുനൈദ്, സി.കെ. മുഹമ്മദ്, കെ.ടി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു. സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു കക്കട്ടിൽ: മൊകേരി ടൗണിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ചയായി വെള്ളം ഒഴുകുന്നു. എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. സംസ്ഥാന പാത വികസനത്തി​െൻറ ഭാഗമായി നടത്തിയ പ്രവൃത്തിയിൽ വാട്ടർ പൈപ്പ് മാറ്റിസ്ഥാപിക്കണമെന്ന മുറവിളി ഉയർന്നിരുന്നെങ്കിലും മാറ്റാൻ തയാറാകാത്തതാണ് നിരന്തരമായി പൈപ്പ് പൊട്ടാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story