Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജി.എസ്​.ടി:...

'ജി.എസ്​.ടി: സെക്യൂരിറ്റി ജീവനക്കാരെ ദുരിതത്തിലാഴ്​ത്തുന്നു'

text_fields
bookmark_border
കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരുടെ മൊത്തം വേതനത്തി​െൻറ 18 ശതമാനം ജി.എസ്.ടി അടവാക്കാനുള്ള നിയമം ജീവനക്കാരെ ദുരിതത്തിലാക്കുന്നതായി ഒാൾ ഇന്ത്യ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇവരെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണമെന്ന് ഒാൾ ഇന്ത്യ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷ​െൻറ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. റിട്ട. മേജർ പി.വി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്റ്റൻ മുഹമ്മദ് ഇക്ബാൽ, എം. രാഘവൻ, കെ. ചന്ദ്രൻ, ആർ.കെ. വേലായുധൻ, ഇ. ബാലകൃഷ്ണൻ, കെ. ശോഭന, ഇ.പി. മനോഹരൻ, കെ. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ടി. അരവിന്ദാക്ഷൻ (പ്രസി), ഇടകുന്നിൽ മുരളി, സി.പി. അശോകൻ (വൈ. പ്രസി), എം. പ്രഭാകരൻ (ജന. സെക്ര), കെ. ജോർജ്, ഉസ്മാൻ കടവത്ത് (സെക്ര), ടി.എ.സി. ബാബു (ട്രഷ). റിട്ട. സുബേദാർ എ.കെ. സുഗുണൻ സ്വാഗതവും കെ. ജോർജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story