Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:22 AM IST Updated On
date_range 27 Sept 2017 11:22 AM ISTസ്വാഗതസംഘം ഒാഫിസ് തുറന്നു
text_fieldsbookmark_border
നാദാപുരം: ഒക്ടോബർ 15ന് നാദാപുരം ഹമീദ് ശർവാനി നഗറിൽ നടക്കുന്ന കേരള മാപ്പിളകല അക്കാദമി ജില്ല കുടുംബസംഗമത്തിെൻറ സ്വാഗതസംഘം ഒാഫിസ് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. നാദാപുരം-തലശ്ശേരി റോഡിൽ ഇൻഡോ അറബ് ട്രാവൽസിന് മുൻവശമാണ് ഒാഫിസ്. അക്കാദമി ജില്ല പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബംഗ്ലത്ത്, നൗഷാദ് വടകര, മണ്ടോടി ബഷീർ, അബ്ബാസ് കണേക്കൽ, കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, സി.എച്ച്. നജ്മ ബീവി, സുഹ്‌റ പുതിയറക്കൽ, പി.കെ. ഹമീദ് തളീക്കര, ലിയാഖത്ത് കുറ്റ്യാടി, സി.എച്ച്. റസാഖ് എന്നിവർ സംസാരിച്ചു. വന്ധ്യംകരണം നടക്കുന്നില്ല; നായ്ക്കൾ ഭീഷണി തണ്ണീർപന്തൽ: പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീജ കല്ലുള്ളതിലടക്കം 15 പേരെ കടിച്ച ഭ്രാന്തൻനായുടെ വിളയാട്ടത്തിൽ തരിച്ചിരിക്കുകയാണ് നാട്ടുകാർ. രാവിലെ എന്നത്തെയുപോലെ ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തിറങ്ങിയവരെയാണ് നായ് കടിച്ചത്. ആയഞ്ചേരി, പുറമേരി പഞ്ചായത്ത് ഭാഗങ്ങളിലുള്ളവർക്കാണ് രാവിലെത്തന്നെ ദുർഗതിയുണ്ടായത്. മദ്റസയിലേക്കും സ്കൂളിലേക്കും പോയ വിദ്യാർഥികൾക്ക് എന്തെങ്കിലും സംഭവിച്ചോയെന്നറിയാതെ രക്ഷിതാക്കൾ വേവലാതിപ്പെട്ട് നെട്ടോട്ടമായി. അതിനിടെ, നാട്ടുകാർ കൂട്ടം ചേർന്ന് നായെ തല്ലിക്കൊന്ന വിവരമറിഞ്ഞതോടെയാണ് സമാധാനമായത്. ഏതാനും പശുക്കൾക്കും നായുടെ കടിയേറ്റിരുന്നു. വെറ്ററിനറി ഡോക്ടറെത്തി പശുക്കൾക്കു കുത്തിവെപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വന്ധ്യംകരണത്തിനുള്ള തുക വകയിരുത്തി ഫണ്ട് സർക്കാറിലേക്ക് അടച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായെന്ന് പുറമേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ പറയുന്നു. വന്ധ്യംകരണത്തിനാവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാലാണ് പദ്ധതി നടപ്പാക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. തണ്ണീർപന്തലിലടക്കം മാംസാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കയാണ്. ആയഞ്ചേരി, പുറമേരി പഞ്ചായത്തുകൾ മാലിന്യം നീക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. തണ്ണീർപന്തൽ മത്സ്യ മാർക്കറ്റിനടുത്തുള്ള കുഴിയിൽ മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും നിറഞ്ഞിരിക്കയാണ്. അവശിഷ്ടങ്ങൾ തിന്ന് തടിച്ചുകൊഴുത്ത നായ്ക്കളെക്കൊണ്ട് നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. ബസ്സ്റ്റാൻഡിനകം നായ്ക്കൾ കൂട്ടത്തോടെ ൈകയേറിയ സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story