Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആകാശമാണ് അതിര്;...

ആകാശമാണ് അതിര്; ബുള്ളറ്റിൽ പാറിപ്പറന്ന് പെൺപറവകൾ

text_fields
bookmark_border
കോഴിക്കോട്: ബുള്ളറ്റിൽ ഇഷ്ടംപോലെ പാറിപ്പറക്കുന്നത് യുവാക്കളുടെ എക്കാലത്തെയും ഹരമാണ്. ആൺബുള്ളറ്റുകൾ മാത്രം അരങ്ങുവാണിരുന്ന നമ്മുടെ നിരത്തുകളിലിപ്പോൾ ബുള്ളറ്റി​െൻറ 'പെൺചിറകടിയൊച്ച'കളും ഏറെ കേൾക്കാം. നഗരനിരത്തുകളും പിന്നിട്ട് ആ പെൺയാത്രകൾ ഇന്ന് ഹിമാലയത്തിൻ ചുവട്ടിലും എത്തിയിരിക്കുന്നു. ഒറ്റക്കും കൂട്ടായുമുള്ള ബുള്ളറ്റ് യാത്രകളുടെ ആവേശത്തിലാണ് കേരളത്തിലെ പെൺകുട്ടികൾ. ചെറിയ യാത്രകൾ മുതൽ ഹിമാലയം കീഴടക്കുന്ന യാത്രകൾ വരെ ഒരേ ഉത്സാഹത്തോടെ പൂർത്തിയാക്കുന്നവർ. ആൺയാത്രകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഓരോ പെൺയാത്രയും അവരുടെ അനുഭവങ്ങളും. അഹങ്കാരിയെന്നും കുതിരപ്പുറത്തുകേറുന്നവളെന്നും അനുസരണയില്ലാത്തവളെന്നുമൊക്കെയുള്ള 'പേരുദോഷം' കേട്ടാണ് പലരും യാത്ര തുടരുന്നത്. ബുള്ളറ്റിനോടും യാത്രകളോടുമുള്ള പ്രിയത്താൽ പെൺകുട്ടികൾക്കായി ഒരു ബുള്ളറ്റ്ക്ലബ് തുടങ്ങിയാണ് തിരുവനന്തപുരത്തെ ഷൈനി രാജ്കുമാർ ശ്രദ്ധേയയാവുന്നത്. അടുത്തിടെ കന്യാകുമാരിയിൽ നിന്ന് കർദുങ് ലാ പാസ് വരെ 12,000 കി.മീറ്റർ സഞ്ചരിച്ച് വീണ്ടും അവർ വാർത്തകളിൽ നിറഞ്ഞു. വർഷങ്ങളാ‍യി ബുള്ളറ്റുമായി കേരളത്തിലും നോർത്ത് ഇന്ത്യയിലും സജീവമാണ് ഷൈനി. താൻ ദുരുദ്ദേശ്യങ്ങൾക്കാ‍ണ് ബുള്ളറ്റിൽ കറങ്ങിനടക്കുന്നതെന്ന് കുറ്റപ്പെടുത്തുന്ന ആളുകളിൽ മിക്കവരെയും ത​െൻറ പിറകിലിരുത്തി യാത്രചെയ്യാൻ കഴിഞ്ഞത് ഒരു മധുരപ്രതികാരമാ‍യി ഈ ബുള്ളറ്റ് റാണി കരുതുന്നു. ഡോണ്ട്്ലെസ് റോയൽ എക്സ്പ്ലോറർ എന്ന ബുള്ളറ്റ് ക്ലബിലൂടെ നിരവധി പെൺകുട്ടികൾക്ക് പരിശീലനവും ആത്മവിശ്വാസവും പകർന്നുകൊടുക്കുന്നുണ്ട് ഇവർ. ലീവ് കിട്ടാത്തതിനാൽ ബംഗളൂരുവിലെ ഐ.ടി കമ്പനിയിലെ ജോലി രാജിവെച്ച് ഹിമാലയത്തിലേക്ക് പറന്ന മിടുക്കിയാണ് കാസർകോട് ഇരിയണ്ണിയിെല പി.എൻ. സൗമ്യ. റോയൽ എൻഫീൽഡ് വനിതകൾക്കായി നടത്തിയ ഹിമാലയൻ ഒഡീസി എന്ന ബുള്ളറ്റ് യാത്രയിൽ ലഡാക്കിലെ കർദുങ് ലാ പാസിലേക്ക് ബുള്ളറ്റോടിച്ച 14പേരിലെ ഏക മലയാളിയായിരുന്നു ഇവർ. 20 ദിവസംകൊണ്ട് പിന്നിട്ടത് 2300 കി.മീ. 2016 ജൂലൈയിലായിരുന്നു ഇത്. സൗമ്യയുടെ ഹിമാലയൻകുതിപ്പ് ഒരുപാട് പെൺകുട്ടികൾക്ക് ആവേശം പകർന്നു. ശാരീരികക്ഷമത കുറവാണെങ്കിലും ദൃഢനിശ്ചയമാണ് തനിക്ക് മരുന്നായതെന്ന് സൗമ്യ. 51ാം വയസ്സിൽ ബുള്ളറ്റിലേറി ഹിമാലയം കീഴടക്കിയതി​െൻറ ത്രില്ലിലാണ് കോഴിക്കോട് ചാലപ്പുറത്ത് കനറാ ബാങ്കി​െൻറ റീജനൽ ഓഫിസിലെ സീനിയർ മാനേജരായ മിനി അഗസ്റ്റിൻ. ഇന്ത്യഗേറ്റിൽ നിന്ന് ബുള്ളറ്റി​െൻറ തണ്ടർബേർഡിൽ തുടങ്ങിയ യാത്രയിൽ പിന്നിട്ടത് 2401 കിലോമീറ്റർ. ഇവരെപ്പോലെ നിരവധി പേരാണ് തങ്ങളുടെ സ്വപ്നയാത്ര സാക്ഷാത്കരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും റോഡിെല അപകടങ്ങളുമെല്ലാം പ്രതിബന്ധങ്ങളായി നിൽക്കുമ്പോഴും അതിനെയെല്ലാം പുഞ്ചിരിയോടെ തട്ടിമാറ്റിയാണ് ഇവർ സ്വപ്നത്തിലേക്ക് കുതിക്കുന്നത്. നഹീമ പൂന്തോട്ടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story