Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ 7.38 ലക്ഷം...

ജില്ലയിൽ 7.38 ലക്ഷം കുട്ടികൾക്ക് അഞ്ചാംപനി കുത്തിവെപ്പ്​ നൽകും

text_fields
bookmark_border
കോഴിക്കോട്: അഞ്ചാംപനി (മീസിൽസ് റുബെല്ല) നിർമാർജനം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ കാമ്പയിൻ ജില്ലതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ 10ന് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തുടർന്നുള്ള അഞ്ചാഴ്ചക്കിടെ ജില്ലയിലെ ഒമ്പതു മാസം മുതൽ 15 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഒരു അധിക ഡോസ് മീസിൽസ്- റുബെല്ല കുത്തിവെപ്പ് നൽകും. ഈ പ്രായപരിധിയിലുള്ള 7,38,694 കുട്ടികൾ ജില്ലയിലുള്ളതായാണ് കണക്ക്. 1745 സ്കൂളുകൾ വഴിയും 574 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 1510 ഔട്ട്റീച്ച് സെഷനുകൾ വഴിയും കുത്തിവെപ്പ് നൽകാനുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയതായി കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലതല ടാസ്ക് ഫോഴ്സ് യോഗം വിലയിരുത്തി. കാമ്പയി​െൻറ വിജയത്തിന് ആരോഗ്യ-, വിദ്യാഭ്യാസ,- പഞ്ചായത്ത്,- സാമൂഹികനീതി,- പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. സ്വകാര്യ ആശുപത്രികൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷ്യൻസ്, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണവും ഉപയോഗപ്പെടുത്തും. കുത്തിവെപ്പിനുള്ള ഭൗതിക സൗകര്യങ്ങൾ സ്കൂൾ അധികൃതർ ഒരുക്കണമെന്നും സ്കൂൾ അസംബ്ലി വിളിച്ച് ബോധവത്കരണം നൽകണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു. കാമ്പയിൻ പൂർത്തിയായശേഷം ദേശീയ കുത്തിവെപ്പ് ഷെഡ്യൂളിൽ നിലവിലെ മീസിൽസ് വാക്സിനു പകരം ആദ്യ ഡോസായി മീസിൽസ് റുബെല്ല വാക്സിൻ ഉൾപ്പെടുത്തും. തുടർന്ന് രണ്ടാം ഡോസായി എം.എം.ആർ വാക്സിൻ നൽകും. ജില്ല കലക്ടറുടെ ചേംബറിൽ നടന്ന ജില്ലതല ടാസ്ക് ഫോഴ്സ് യോഗത്തിൽ അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ലോകാരോഗ്യ സംഘടന,- യുനിസെഫ് പ്രതിനിധികൾ, ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥർ, ഐ.എം.എ.-ഐ.എ.പി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വൺ മില്യൺ ഗോൾ കാമ്പയിൻ; ഗോളടിക്കാൻ സി.കെ. വിനീതും കോഴിക്കോട്: ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങളുടെ പ്രചാരണാർഥം നടത്തുന്ന വൺ മില്യൺ ഗോൾ കാമ്പയിൻ ബുധനാഴ്ച നടക്കും. ജില്ലയിലെ ഉദ്ഘാടന വേദിയായ മാനാഞ്ചിറ സ്ക്വയറിൽ ഇന്ത്യൻ താരം സി.കെ. വിനീത് ഗോളടിക്കാനെത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ഡേ ബോർഡിങ് സ​െൻററുകൾ ഉൾപ്പെടെ 153ഓളം കേന്ദ്രങ്ങളിൽ വൈകീട്ട് മൂന്നു മുതൽ ഏഴു വരെ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ആർക്കും ഗോളടിക്കാം. ഗോളടിക്കുന്നവരിൽനിന്ന് നറുക്കെടുത്ത് രണ്ടു പേർക്ക് കൊച്ചിയിൽ നടക്കുന്ന ലോകകപ്പ് മത്സരം കാണാൻ അവസരം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story