Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ഇന്ധനവില എട്ട​ു...

​ഇന്ധനവില എട്ട​ു ശതമാനം വർധിച്ചതായി ​​െഎ.സി.ആർ.എ

text_fields
bookmark_border
ന്യൂഡൽഹി: ഇന്ധനവില ദിവസവും മാറുന്നതുമൂലം പെട്രോളിനും ഡീസലിനും എട്ടു ശതമാനം വില വർധിച്ചതായി െഎ.സി.ആർ.എയുടെ കണക്കുകൾ. അന്താരാഷ്ട്ര തലത്തിൽ പെട്രോളി​െൻറ വില 14 ശതമാനം വർധിച്ചിട്ടുണ്ട്. സമാന്തരമായി പെട്രോൾ പമ്പ് ഇടപാടുകാരുടെ കമീഷനിലും വർധനയുണ്ടായി. ന്യൂഡൽഹിയിൽ ജൂൺ മാസത്തിൽ ലിറ്ററിന് 65.23 രൂപയാണെങ്കിൽ ഇപ്പോൾ 70.41 രൂപയായി. 7.9 ശതമാനം വർധന. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതോടെ ഇടപാടുകാരുടെ കമീഷൻ 2.55 രൂപയിൽനിന്ന് 40 ശതമാനം കൂടി 3.57 രൂപയായി. സ്ഥിരമായി ഇന്ധനവില വർധിക്കുന്നതും എക്സൈസ് തീരുവ, വാറ്റ് തുടങ്ങിയ നികുതികളിലെ ക്രമീകരണത്തി​െൻറ അഭാവവും സമ്പദ്വ്യവസ്ഥയിലെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും െഎ.സി.ആർ.എ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 16നാണ് സർക്കാർ ഇന്ധനക്കമ്പനികൾക്ക് ദിവസവും വില നിർണയിക്കാനുള്ള അധികാരം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story