Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTഭീകരവാദത്തിെൻറ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കണം ^ഇന്ത്യ
text_fieldsbookmark_border
ഭീകരവാദത്തിെൻറ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കണം -ഇന്ത്യ യുനൈറ്റഡ് നേഷൻസ്: ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും ശക്തികൾക്ക് ഒരിടത്തും സുരക്ഷിത താവളങ്ങളുണ്ടാകരുതെന്ന കാര്യം ഉറപ്പുവരുത്തണെമന്ന് യു.എൻ രക്ഷകൗൺസിലിനോട് ഇന്ത്യയുടെ അഭ്യർഥന. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം മൗനമായിരിക്കാൻ പാടില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഭീകരവാദത്തെ നല്ലതും ചീത്തയും എന്ന് വേർതിരിക്കാനാകില്ല. താലിബാൻ, അൽഖാഇദ, ജയ്െശ മുഹമ്മദ്, ഹഖാനി നെറ്റ്വർക് തുടങ്ങിയ ഭീകരസംഘടനകളിൽ പലതിനെയും യു.എൻ നിരോധിച്ചതാണെന്ന് അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട രക്ഷകൗൺസിൽ യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇവയെ ഒരു നീതീകരണവും കൂടാതെ ഭീകരസംഘങ്ങളായി തന്നെ കണക്കാക്കണം. അഫ്ഗാനിസ്താനിലെ സാഹചര്യം ആശങ്കജനകമായി തുടരുന്നു. ആശുപത്രികളും സ്കൂളുകളും ശ്മശാനങ്ങളും ആക്രമിക്കപ്പെടുന്നു. അന്താരാഷ്ട്ര ഏജൻസികളും നയതന്ത്ര ഉദ്യോഗസ്ഥരും ആശങ്കയിൽ കഴിയുന്നു. കുറ്റവാളികളുടെയും ഭീകരസംഘങ്ങളുടെയും താവളമായി അഫ്ഗാൻ മാറിയിരിക്കുന്നു. ആ രാജ്യത്തിെൻറ ജനങ്ങൾക്ക് അവകാശെപ്പട്ട വിഭവങ്ങൾ ഇൗ സംഘങ്ങൾ കൊള്ളയടിക്കുകയാണെന്ന് അക്ബറുദ്ദീൻ പറഞ്ഞു. അഫ്ഗാനിസ്താനെ അസ്ഥിരമാക്കാനുള്ള ഒരു അയൽരാജ്യത്തിെൻറ ദീർഘകാലമായുള്ള നയത്തിെൻറ ഫലമാണ് ഭീകരതയെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു. ദക്ഷിണേഷ്യക്കുവേണ്ടിയുള്ള യു.എസിെൻറ പുതിയ തന്ത്രം രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story