Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTപുൽപറമ്പിൽ സോളിഡാരിറ്റി നെൽകൃഷി തുടങ്ങി
text_fieldsbookmark_border
ചേന്ദമംഗലൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പുൽപറമ്പ് ഘടകം ജൈവനെൽകൃഷി ആരംഭിച്ചു. സോളിഡാരിറ്റി ചേന്ദമംഗലൂർ ഘടകം ഒന്നരയേക്കറിൽ നേരത്തെ നെൽകൃഷി തുടങ്ങിയിരുന്നു. അതേസമയം, ചേന്ദമംഗലൂരിലും പരിസരത്തും ജൈവനെൽക്കൃഷി ചെയ്യാൻ വ്യക്തികളും സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. വർഷങ്ങളോളം വാഴകൃഷി നടന്ന ചക്കിങ്ങൽ അബ്ദുറഹിമാെൻറ ഉടമസ്ഥതയിലുള്ള വയലിലാണ് നെൽകൃഷി ആരംഭിച്ചത്. ഞാറ്നടീൽ ഉത്സവം മുക്കം നഗരസഭ കൗൺസിലർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശഫീഖ് മാടായി, പെരുവാട്ടിൽ കുഞ്ഞൻ, സി.ടി. അബ്ദുൽ ജബ്ബാർ, കണ്ണങ്ങര അഹമദ് കുട്ടി, ചക്കിങ്ങൽ അബ്ദുറഹിമാൻ, റമീസ് ബീരാൻ, ഒ. ബഹ്‌സാദ്, കെ.ടി. മുഹ്‌സിൻ, ഇ.കെ അൻവർ, ടി.എൻ. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി. photo soli pulparamba സോളിഡാരിറ്റി പുൽപറമ്പ് ഘടകം സംഘടിപ്പിച്ച ഞാറ്നടീൽ ഉത്സവം മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story