Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടിയിൽ...

തിരുവമ്പാടിയിൽ ഗ്രാമപഞ്ചായത്ത് റോഡുകളിൽ പലതും രേഖകളിലില്ല

text_fields
bookmark_border
പഞ്ചായത്തി​െൻറ ആസ്തി രജിസ്റ്റർ തെറ്റുകളുടെ കൂമ്പാരം തിരുവമ്പാടി: പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പല റോഡുകളും അധികൃതരുടെ കണക്കിൽ പഞ്ചായത്ത് റോഡല്ല. തിരുവമ്പാടി ഗ്രാമപഞ്ചായത്തി​െൻറ ഔദ്യോഗിക രേഖയിലാണ് അധികൃതരുടെ അനാസ്ഥ കാരണം പഞ്ചായത്ത് റോഡുകൾ 'പടിക്ക് പുറത്തായത്'. ഒറ്റപ്പൊയിൽ --നാൽപത് മേനി റോഡ്, കൊടക്കാട്ടു പാറ -മ്ലാങ്കുഴി റോഡ്, ആദിവാസി കോളനി -മൈലാടംകുന്ന് റോഡ്, മറിയപ്പുറം --ജയ് ഹിന്ദ് റോഡ്, കുഴിമണ്ണിൽ - -നാൽപത് മേനി റോഡ് തുടങ്ങിയ പഞ്ചായത്ത് റോഡുകൾ പഞ്ചായത്തി​െൻറ ആസ്തി രജിസ്റ്ററിൽ കാണാനില്ല. നിരവധി റോഡുകൾ ഏത് വാർഡിലാണ് സ്ഥിതി ചെയ്യുന്നതെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ആനക്കാംപൊയിൽ, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, പള്ളിപടി, തേറുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ 20ലധികം റോഡുകൾ 16ാം വാർഡിലായി (തമ്പലമണ്ണ) തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 240 മീറ്ററുള്ള തമ്പലമണ്ണ -ഇലഞ്ഞിക്കൽ -ചക്ക്യേലത്ത് റോഡ് 24 മീറ്റർ മാത്രമാണ് രേഖയിലുള്ളത്. പഞ്ചായത്തിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ആസ്തി രജിസ്റ്ററിലെ വ്യാപക പിശകുകൾ കണ്ടെത്തിയത്. റോഡുകളുടെ വികസന പ്രവൃത്തി, ഫണ്ട് അനുവദിക്കൽ തുടങ്ങി നിരവധി കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പഞ്ചായത്തി​െൻറ തെറ്റായ വിവര ശേഖരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെറ്റായ ആസ്തി വിവരം നിരവധി നിയമ പ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് വ്യാപക തെറ്റുകൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. തെറ്റായ ആസ്തി വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥർക്കെതിരെ പഞ്ചായത്ത് അസി. ഡയറക്ടർക്ക് പരാതി നൽകാൻ തിരുവമ്പാടി സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർടസ് ക്ലബ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് മാത്യു കാരിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലസ് മാത്യു, സി.സി. സദാനന്ദൻ, പി.കെ. സജിത്ത്, പി.സി. മോഹൻദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story