Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTകബഡി ടൂർണമെൻറ്
text_fieldsbookmark_border
കക്കോടി: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ജന്മശതാബ്്ദി വാർഷികത്തിെൻറ ഭാഗമായി യുവമോർച്ച ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ലതല ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡൻറ് പ്രബീഷ് മാറാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ദിപിൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. വിബിൻ, ജന. സെക്രട്ടറി പി. ഹരീഷ്, ജില്ല സെക്രട്ടറിയും ടൂർണമെൻറ് കമ്മിറ്റി കൺവീനറുമായ സാലു ഇരഞ്ഞിയിൽ, വൈസ് പ്രസിഡൻറ് ബബീഷ് ഉണ്ണികുളം, ജില്ല സെക്രട്ടറി അഖിൽ പന്തലായനി, ബി.ജെ.പി എലത്തൂർ മണ്ഡലം സെക്രട്ടറി പി.സി. അഭിലാഷ്, കർഷക മോർച്ച ജില്ല വൈസ് പ്രസിഡൻറ് ഇ. ബാലൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് വിജയിച്ച ടീമുകളാണ് ജില്ല ടൂർണമെൻറിൽ മത്സരിച്ചത്. വിജയികൾക്ക് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു സമ്മാനം വിതരണം ചെയ്തു. നോർത്ത് മണ്ഡലം ടീം വിജയികളായി. എലത്തൂർ, തിരുവമ്പാടി ടീമുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ആർ. ബിനീഷ്, വിവേക് കുന്നത്ത്, വിഷ്ണു മോഹൻ, പി. വിനോദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story