Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടുകൾക്കു​നേരെ...

വീടുകൾക്കു​നേരെ വിസർജ്യമെറിയുന്നു; ജനങ്ങൾ ആശങ്കയിൽ

text_fields
bookmark_border
കക്കോടി: രാത്രിയിൽ വീടുകൾക്കുനേരെ വിസർജ്യം എറിയുന്നതുമൂലം ജനങ്ങൾ ആശങ്കയിൽ. കക്കോടി എരക്കുളം ഭാഗത്തെ വീടുകൾക്കു നേരെയാണ് മനുഷ്യവിസർജ്യം എറിയുന്നതും വീടുകൾക്ക് മുന്നിൽ വിസർജിക്കുന്നതും. കഴിഞ്ഞദിവസം രാത്രിയിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പുന്നോളി കുട്ടികൃഷ്ണൻ നായരുടെ വീടി​െൻറ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. പുന്നോളി സുരേഷി​െൻറ വീടിനുനേരെയും ആക്രമണമുണ്ടായി. സമീപത്തെ അനിൽകുമാറി​െൻറ വീടിനകത്ത് ജനലിനു സമീപം സൂക്ഷിച്ച ലാപ്ടോപ് കേടുവരുത്തി. തന്നെ പിടികൂടാൻ കഴിയില്ലെന്ന പോസ്റ്ററും ഒരു വീട്ടിൽ പതിച്ചിരുന്നു. ഒാണത്തലേന്ന് പുന്നോളി നാസറി​െൻറ വീട്ടിലേക്ക് കുപ്പികൾ വലിച്ചെറിയുകയും ചെയ്തു. സമീപത്തെ വീട്ടിലെ കുടിവെള്ളത്തിൽ മലംകലക്കിയതും ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്. വീടുകൾക്കുനേരെ ഭീഷണിയുയർന്നതിനെ തുടർന്ന് ചിലർ ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്ന്, ചേവായൂർ പൊലീസ് നിരപരാധിയെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത് വിവാദമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story