Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTകാഴ്ചയുടെ വിസ്മയമാണ് ഇൗ ചിത്രങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: കാഴ്ചയുടെ വിസ്മയങ്ങളുമായി രണ്ടു ചിത്ര പ്രദർശനങ്ങൾക്ക് ആർട്ട് ഗാലറിയിൽ തുടക്കം. ചിത്രരേഖ ആർട്ട് അക്കാദമിയുടെ ഗ്രൂപ് ചിത്രപ്രദർശനം 'കളർ ഡയമെൻഷൻ 2017', ഡൽഹിയിലെ മധുകർ രാജിെൻറ 'ഇൻക്രഡിബ്ൾ കാരക്ടേഴ്സ്' എന്നിവക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ചിത്രരേഖയുടെ പ്രദർശനത്തിൽ ദേവീദേവന്മാരുടെ മ്യൂറൽ പെയിൻറിങ്, ചുമർചിത്രങ്ങൾ തുടങ്ങി 48 ചിത്രങ്ങളാണുള്ളത്. അരുൺകുമാർ, അനൂപ് ഗോപാലകൃഷ്ണൻ, സതീഷ് മേപ്പാടത്ത്, എസ്.െക. ശശി, സനൽകുമാർ, ലിനേഷ്, എൻ. ജിതേഷ്, മഞ്ജുഷ, ദീപ്തി രാജു, ഷീനാഭായ്, ബിജിത, അനിൽജ, സി.കെ. ധന്യ, ബി. ശീതൾ തുടങ്ങിയവരുേടതാണ് ചിത്രങ്ങൾ. പ്രദർശനം സംവിധായകൻ സുധീർ അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. പ്രേമദാസ് ഇരുവള്ളൂർ, ഗിരീഷ് ചിത്രാഞ്ജലി, എം. വിജി, അരുൺ സുബ്രഹ്മണ്യം, സൂരജ് കൊല്ലം, കരീം തുടങ്ങിയവർ സംസാരിച്ചു. വിവിധ മുഖഭാവങ്ങൾ ആവിഷ്കരിക്കുന്നതാണ് മധുകർ രാജിെൻറ ചിത്രങ്ങൾ. രണ്ടു പ്രദർശനവും 30ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story