Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഒാർഗനൈസേഷൻ (കെ.എൻ.ടി.ഇ.ഒ) ജില്ലകമ്മിറ്റി സർവിസിൽനിന്ന് വിരമിച്ച കെ.എം. രാധാകൃഷ്ണൻ, വിജയൻ മംഗലത്ത്, കെ.കെ. രഘൂത്തമൻ, കുഞ്ഞാലി, ബഷീർ എന്നിവർക്ക് യാത്രയയപ്പ് നൽകി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല എക്സി. അംഗം പി.എസ്. സ്മിജ ഉപഹാര സമർപ്പണം നടത്തി. ജില്ല സെക്രട്ടറി ഷാജു കൂടത്തിങ്ങൽ, എം. പവിത്രൻ, ടി.കെ. മുരളീധരൻ, എം. ഷെരീഫ് എന്നിവർ സംസാരിച്ചു. വിരമിച്ച ജീവനക്കാർ മറുപടി പ്രസംഗം നടത്തി. ------------- വിദ്യാർഥികളെ ആദരിച്ചു കോഴിക്കോട്: കോർപറേഷൻ അർബൻ-വെൽഫെയർ കോ ഒാപറേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നതവിജയം നേടിയ എ ക്ലാസ് അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി. പ്രസിഡൻറ് പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.എ. റസാഖ്, സെക്രട്ടറി പ്രസീത, ഡയറക്ടർമാരായ കെ.വി. കൃഷ്ണൻ, ബാലഗംഗാധരൻ, വഹീദ അയ്യൂബ്, െഎശ്വര്യ ജയേഷ്, ശാന്ത മേനോൻ, ഡയറക്ടർ സി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ---------- കുടുംബസംഗമം കൊമ്മേരി: കിണാശ്ശേരി, പൊക്കുന്ന്, കൊമ്മേരി, മാങ്കാവ് പ്രദേശങ്ങളിലെ പറക്കോട്ട് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കുടുംബ സംഗമം നടത്തി. പറക്കോട്ട് കോയാലി ഉദ്ഘാടനം ചെയ്തു. കദീസക്കുട്ടി ഹജ്ജുമ്മ സമ്മാനവിതരണം നടത്തി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പറക്കോട്ട് കുടുംബസമിതി ഭാരവാഹികളായി പി. മുഹമ്മദ് സുബൈർ (പ്രസി.), പ്രഫ. പി. ബഷീർ അഹമ്മദ് (സെക്ര.), അനസ് കിണാശ്ശേരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ---------- ഭൂരേഖ: തീയതി നീട്ടണം കോഴിക്കോട്: ഭൂരേഖ ആധാറുമായി ബന്ധിപ്പിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 എന്നത് നീട്ടിനൽകണമെന്ന് െറസി. അപ്പക്സ് കൗൺസിൽ ജില്ല പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ശശിധരൻ, കെ.എം. കാദിരി, കെ. സുശാന്ത് കുമാർ, കെ.വി.കെ. ഉണ്ണി, പി.പി. അബ്ദുൽ അസീസ്, കെ.പി. ജനാർദനൻ, എം.കെ. ബീരാൻ, കെ.പി.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story