Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTവില്ലേജ് ഒാഫിസുകളിൽ നികുതി രസീതിന് ക്ഷാമം
text_fieldsbookmark_border
കോഴിക്കോട്: വില്ലേജ് ഒാഫിസുകളിൽ ആവശ്യത്തിന് രസീത് എത്തിക്കാത്തതിനാൽ നിരവധി പേർക്ക് നികുതി അടക്കാനായില്ല. നഗരപരിധിയിൽ ചെലവൂർ ഉൾപ്പെടെ വില്ലേജ് ഒാഫിസുകളിൽ ചൊവ്വാഴ്ച ഉച്ചയോടെ രസീത് തീർന്നതാണ് വയോധികരുൾപ്പെടെയുള്ളവരെ പ്രയാസത്തിലാക്കിയത്. ഭൂരേഖ ഡിജിറ്റലാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ മുമ്പില്ലാത്തവിധം ആളുകൾ കൂട്ടമായി നികുതി അടക്കാനെത്തുന്നുണ്ട്. എന്നാൽ ഇതിനനുസരിച്ച് താലൂക്ക് ഒാഫിസുകളിൽ നിന്ന് നികുതി രസീത് വില്ലേജ് ഒാഫിസിൽ എത്തുന്നില്ല. ഇതോടെ ആളുകൾ മടങ്ങിപ്പോവുകയാണ്. പലപ്പോഴും വരിനിന്ന് തങ്ങളുടെ ഉൗഴമെത്താറാവുേമ്പാഴാണ് രസീത് തീർന്ന വിവരം ഉദ്യോഗസ്ഥർ അറിയിക്കുന്നതെന്നും ആക്ഷേപമുണ്ട്. പലരും ജോലിയടക്കം ഒഴിവാക്കിയാണ് വില്ലേജ് ഒാഫിസുകളിൽ എത്തുന്നത്. ഇങ്ങനെയുള്ളവർ അടുത്തദിവസം വീണ്ടും എത്തേണ്ട അവസ്ഥയാണ്. ചെലവൂർ വില്ലേജ് ഒാഫിസിൽ ചൊവ്വാഴ്ച ഉച്ചയോടെ രസീത് തീർന്നത് നിരവധി ആളുകെള ദുരിതത്തിലാക്കി. രസീതുകൾ വില്ലേജ് ഒാഫിസിൽ എത്തിക്കുന്നതിലെ വീഴ്ച കാരണം വായ്പ ആവശ്യത്തിന് ബാങ്കുകളിലും മറ്റും അടിയന്തരമായി സമർപ്പിക്കേണ്ടവർ ഉൾപ്പെടെയാണ് പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story