Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 11:13 AM IST Updated On
date_range 24 Sept 2017 11:13 AM ISTപേരാമ്പ്ര ബസ്സ്റ്റാൻഡ് മോഷ്ടാക്കളുടെ താവളമാകുന്നു
text_fieldsbookmark_border
പേരാമ്പ്ര: ബസ്സ്റ്റാൻഡിൽ മോഷ്ടാക്കൾ വിലസുന്നു. ബസ് യാത്രക്കാരുടെ ആഭരണങ്ങളും മൊബൈൽ ഫോണും മോഷണം പോകുന്നത് നിത്യസംഭവമാണ്. ശനിയാഴ്ച വൈകിട്ട് നരയംകുളത്തെ തറേങ്കിൽ േഷർളിയുടെ ഒരുപവൻ സ്വർണ്ണവള ബസിൽനിന്ന് നഷ്ടപ്പെട്ടു. വളക്ക് പൊട്ടുള്ളതുകൊണ്ട് പഴ്സിലിട്ട് കൈയിലുള്ള കവറിൽ സൂക്ഷിച്ചതായിരുന്നു. ചെറുവണ്ണൂരിൽ ബന്ധുവിെൻറ കല്യാണവീട്ടിൽ പോകാനായി ബസസ്റ്റാൻഡിൽനിന്നും വടകരക്കുള്ള 'തരുൺ' ബസിൽ കയറിയതായിരുന്നു. തിരക്കുള്ളതുകൊണ്ട് പുറകിലൂടെയാണ് കയറിയത്. കയറിയ സമയത്ത് പഴ്സ് കവറിൽ ഉണ്ടായിരുന്നു. എന്നാൽ അഞ്ചുമിനുട്ട് കഴിഞ്ഞ് നോക്കുമ്പോൾ പഴ്സ് അപ്രത്യക്ഷമായത്രെ. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാഴ്ച്ചമുമ്പ് വീട്ടമ്മയുടെ മൂന്നുപവൻ സ്വർണ്ണമാലയും ബസിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. മറ്റൊരു വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാല തട്ടിയെടുത്തത് ഒരുമാസം മുമ്പാണ്. ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണസംഘം വിലസുകയാണ്. മദ്യലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും ഇവിടെ കേന്ദ്രീകരിക്കുന്നുണ്ട്. പൊലീസിെൻറ ശക്തമായ ഇടപെടൽ വേണമെന്നാണ് കച്ചവടക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story