Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന പാതയിലെ...

സംസ്​ഥാന പാതയിലെ അപകടക്കുഴികൾ നികത്താനും ജനമൈത്രി പൊലീസ്​

text_fields
bookmark_border
ബാലുശ്ശേരി: സംസ്ഥാന പാതയിലെ കുഴികൾ നികത്തി ജനമൈത്രി പൊലീസ്. ബാലുശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ ബ്ലോക്ക് റോഡ് ജങ്ഷനിലെ കുഴികളാണ് ബാലുേശ്ശരി ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ നികത്തിയത്. കുഴികളിൽ മഴവെള്ളം നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഏറെ പരാതികൾ ഉയർത്തിയെങ്കിലും പൊതുമരാമത്ത് അധികൃതർ അവഗണിക്കുകയായിരുന്നു. ഇതേതുടർന്നാണ് നാട്ടുകാരുടെ സഹകരണത്തോടെ ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ കുഴികൾ കോൺക്രീറ്റ് ചെയ്ത് നികത്തിയത്. ബാലുശ്ശേരി സി.െഎ കെ. സുഷീർ, എസ്.െഎ അനൂപ് ജി. മേനോൻ, സി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. ചക്രസ്തംഭന സമരം ബാലുശ്ശേരി: പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ പനങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചക്രസ്തംഭന സമരം നടത്തി. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ വേട്ടാളി ബസാറിൽ നടന്ന പ്രകടനത്തിനുശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം പി.കെ. രംഗീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എം.വി. അഭിമന്യു അധ്യക്ഷത വഹിച്ചു. സിയാദ്, ൈശലേഷ് നിർമല്ലൂർ, ഗണേശൻ, എൻ.കെ. ഷാക്കിർ, റിൻഷാദ്, അരുൺ, പി. അബ്ദുൽ സലാം, മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story