Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 11:12 AM IST Updated On
date_range 24 Sept 2017 11:12 AM ISTമാവൂരിലെ കടകളിൽ ആേരാഗ്യവകുപ്പ് പരിശോധന
text_fieldsbookmark_border
മാവൂർ: ആേരാഗ്യവകുപ്പ് അധികൃതർ മാവൂരിലെ കടകളിൽ പരിശോധന നടത്തി. ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ പരിേശാധന നടത്തിയത്. ഏഴ് കടകളിൽ നടന്ന പരിശോധനയിൽ രണ്ട് കടകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിെച്ചടുത്തു. വൃത്തിഹീനമായി പ്രവർത്തിച്ച രണ്ട് കടകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ജെ.എച്ച്.െഎമാരായ പി.വി. രഞ്ജിത്, ജസ്റ്റി ജി. ജോർജ്, എം. സുേരഷ്കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ. യമുന, വി.ബി. സീന, മെർലിൻ ക്ലീറ്റസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സ്വതന്ത്ര കർഷകസംഘം മാവൂർ: തെങ്ങിലക്കടവ് ശാഖ സ്വതന്ത്ര കർഷകസംഘം കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. മുനീർ, യു.എ. കബീർ, അലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. നാസിമുദ്ദീൻ (പ്രസി), സി.ടി. മുഹമ്മദ്, പി.എം. മുഹമ്മദ് (വൈസ് പ്രസി), പി. അബ്ദുറഹിമാൻ ഹാജി (ജന. സെക്ര), ഒ.പി. മുഹമ്മദാലി, വി.പി. അബൂബക്കർ (ജോ. സെക്ര), വി.പി. ലത്തീഫ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story