Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രാദേശിക...

പ്രാദേശിക ചരിത്രപഠനപരിശീലനം

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളി നഗരസഭ കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ബാലസഭയിലെ കുട്ടികൾക്കായി നാടറിയാൻ പ്രാദേശിക ചരിത്ര പഠന പരിശീലനം നൽകി. പഴയകാല പ്രാദേശിക ചരിത്രസംഭവങ്ങളെക്കുറിച്ച് സർേവ നടത്തി ചരിത്ര പഠനരേഖ തയാറാക്കാൻ ബാലസഭ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിശീലനം വഴി ലക്ഷ്യമിടുന്നത്. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപൊയിൽ ഉദ്ഘാടനം ചെയ്തു. ആർ.പി. മിനി ക്ലാസ് എടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ എം. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ സ്വാഗതവും ഒ.പി. ഷീബ നന്ദിയും പറഞ്ഞു. kdy-4 baala Saba Koduvally കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ബാലസഭയിലെ കുട്ടികൾക്കായി നാടറിയാൻ പ്രാദേശിക ചരിത്ര പഠന പരിശീലനം കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടി പൊയിൽ ഉദ്ഘാടനം ചെയ്യുന്നു ---------- ലൈഫ് പദ്ധതി: മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം-- യൂത്ത് കോൺഗ്രസ് കൊടുവള്ളി: ലൈഫ് ഭവനപദ്ധതി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗ്രാമസഭയുടെ അംഗീകാരം ലഭിച്ചിട്ടും വർഷങ്ങളായി കാത്തിരിക്കുന്ന അർഹർ പദ്ധതിയിൽ നിന്ന് പുറത്താവുകയാണെന്നും പദ്ധതി മാർഗനിർേദശങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തി ഗുണഭോക്താക്കൾക്ക് വീട് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ.എ. ജലീൽ അധ്യക്ഷത വഹിച്ചു. സിംജു ആൽതറങ്ങൽ, ജവഹർ പൂമംഗലം, ഷാഹുൽ മടവൂർ, ഷിറാസ്, ജാഫർ പാലാഴി, ദീപക് കാരാടി, ഷമീർ ഓമശ്ശേരി, ഷമീർ വള്ളിക്കാട്, എൻ. മിഥുൻ, ഫസൽ പാലങ്ങാട് എന്നിവർ സംസാരിച്ചു. ------------- വിദ്യാർഥികളുടെ കരനെൽകൃഷിക്ക് നൂറുമേനി കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ കരനെൽകൃഷിക്ക് നൂറുമേനി. പന്നൂർ കൊല്ലരുതൊടുകയിൽ അഷ്റഫി​െൻറ പറമ്പിലാണ് വിദ്യാർഥികൾ നിലമൊരുക്കി കരനെല്ലുണ്ടാക്കിയത്. ഉത്സവാന്തരീക്ഷത്തിൽ വിദ്യാഥികൾ നെല്ല് കൊയ്തു. അധ്യയനവർഷാരംഭത്തിൽ വിത്തിറക്കിയ കൃഷിക്ക് കാലവർഷം അനുകൂലമായതോടെ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് വിദ്യാർഥികൾ. മെതിയടക്കമുള്ള ജോലികൾ ചെയ്തുതീർക്കാനുണ്ട്. ഓരോഘട്ടത്തിലും വിദ്യാർഥികളുടെ പൂർണപങ്കാളിത്തം ഉറപ്പുവരുത്തിയാണ് കൃഷിപാഠം. കൊയ്തെടുത്ത നെല്ല് ഉപയോഗിച്ച് അടുത്തവർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് കരനെൽകൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എൻ.എസ്.എസ് വളൻറിയർമാർ. സ്കൂൾ പ്രിൻസിപ്പൽ ടി.പി. അബ്ദുൽ മജീദ് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. രതീഷ്, സീനിയർ അധ്യാപകനായ മുഹമ്മദലി, എം.എ. സത്താർ, പി.പി. ഭാസ്കരൻ, യു.പി. അബ്ദുസമദ്, ചന്ദ്രൻ പരപ്പാറ, സി. അബ്ദുൽ നാസർ, മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ---------- പഠനയാത്ര കൊടുവള്ളി: വനവിസ്മയം തേടി വയനാടൻ യാത്ര എന്ന പേരിൽ ആവിലോറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിനപഠനയാത്ര സംഘടിപ്പിച്ചു. ആവിലോറയിൽ ബ്ലോക് പഞ്ചായത്ത് മെംബർ പി.കെ. മൊയ്തീൻ ഹാജി യാത്രാലീഡർ മുജീബ് ആവിലോറക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറ് കെ. കാദർ അധ്യക്ഷത വഹിച്ചു. എ.കെ. ഹാരിസ്, മുബാറക് ആവിലോറ, ടി.പി. റഫീഖ്, ഷംസു കുറുങ്ങോട്, എ.കെ. നാസർ, ടി.എ. ഗഫൂർ, സി.കെ. റഷീദ്, പി.കെ. സിറാജ്, കെ.എൻ. റഷീദ്, ബാരി പറക്കുന്ന്, ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എ. നൗഫൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story