Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:29 AM IST Updated On
date_range 23 Sept 2017 10:29 AM ISTഒാസോൺ ദിനാചരണം
text_fieldsbookmark_border
വി.എം. കരുണാകര മേനോൻ അനുശോചനം കോഴിക്കോട്: സ്വന്തം നിലപാടിലുറച്ചുനിന്ന് പോരാടിയതോടൊപ്പംതെന്ന സഹപ്രവർത്തകർക്കുവേണ്ടി ഉന്നത പദവികൾ ഉപേക്ഷിച്ച യഥാർഥ നേതാവായിരുന്നു വി.എം. കരുണാകര മേനോൻ എന്ന് മുൻമന്ത്രി അഡ്വ. പി. ശങ്കരൻ. എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുെട ആഭിമുഖ്യത്തിൽ നടന്ന വി.എം. കരുണാകര മേനോൻ അനുശോചനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി. ഉണ്ണികൃഷ്ണൻ, സി. പ്രേമവല്ലി, പി.എം. അബ്ദുറഹ്മാൻ, വി. അബ്ദുൽ റസാഖ്, പി. രാധാകൃഷ്ണൻ, മനക്കൽ ശശി, വി.പി. ദിനേശ്, ശശികുമാർ കാവാട്ട്, പി. വിനയൻ, കെ. വിനോദ്കുമാർ, എം.കെ. ബീരാൻ, പി.എഫ്. പ്രഭാകരകുറുപ്പ്, സാമി മാസ്റ്റർ, ടി. വസന്തകുമാർ, മുല്ലശ്ശേരി ഗംഗാധരൻ, എം. ഷിബു, സിജു കെ. നായർ, കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, സി.എം. ഗിരീഷ്, എൻ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. കരിദിനം ആചരിച്ചു കോഴിക്കോട്: സി.ആർ.സി ഫേസ്ബുക് -വാട്സ്ആപ് ഗ്രൂപ് പെട്രോൾ വിലവർധനവിനെതിരെ വൈ.എം.സി.എ ക്രോസ് റോഡിലെ ഭാരത് പെട്രോളിയം പമ്പിൽ കരിദിനം ആചരിച്ചു. പ്രസിഡൻറ് ഷബീർ വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ഷെയ്ക്ക് സക്കീർ ഹുസൈൻ വേങ്ങേരി സ്വാഗതവും സെക്രട്ടറി ശരത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story