Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:16 AM IST Updated On
date_range 22 Sept 2017 11:16 AM ISTജില്ലയിലെ മഴക്കുറവ് 37 ശതമാനത്തിലെത്തി
text_fieldsbookmark_border
മാനന്തവാടി: -ഈ കാലവര്‍ഷത്തിലെ ജില്ലയിലെ മഴയുടെ ലഭ്യതക്കുറവ് 37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ജില്ലയില്‍ ലഭിച്ച ഉയര്‍ന്നതോതിലുള്ള മഴയാണ് നേരേത്ത 47 ശതമാനമായിരുന്ന മഴക്കുറവ് 37 ശതമാനത്തിലെത്തിച്ചത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ജില്ലയില്‍ 59 ശതമാനത്തിെൻറ മഴക്കുറവായിരുന്നു അനുഭവപ്പെട്ടത്. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകള്‍പ്രകാരം ബുധനാഴ്ച അവസാനിച്ച ആഴ്ച വരെ ജില്ലയില്‍ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ 37 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇത് 59 ശതമാനവും ഈ മാസം 13ന് അവസാനിച്ച ആഴ്ച വരെ 47 ശതമാനവുമായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ ബുധനാഴ്ച വരെ ജില്ലക്ക് ലഭിേക്കണ്ടിയിരുന്നത് 2551.9 മില്ലിമീറ്റര്‍ മഴയായിരുന്നു. ഇതില്‍ ലഭിച്ചത് 1601.3 മില്ലി മീറ്റര്‍ മഴയാണ്. 47 ശതമാനം മഴക്കുറവുണ്ടായിരുന്ന ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ലഭിച്ച ഉയര്‍ന്ന മഴയാണ് തോത് കുറയാനിടയാക്കിയത്. കഴിഞ്ഞ ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ 287 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് വൈത്തിരിയിലാണ്. വൈത്തിരിയില്‍ 282.9 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ മാനന്തവാടിയില്‍ 187.2 മില്ലി മീറ്ററും ബത്തേരിയില്‍ 99.2 മില്ലി മീറ്ററും അമ്പലവയലില്‍ 78.2 മില്ലി മീറ്ററും മഴ ലഭിക്കുകയുണ്ടായി. മണ്‍സൂണ്‍ കാലവര്‍ഷം സെപ്റ്റംബർ മുപ്പതോടെ അവസാനിക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍പോലും ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന മഴക്കുറവ് മറികടക്കാനാകില്ല. ------------ റോഡിെൻറ ശോച്യാവസ്ഥ; ചൂണ്ടയിട്ട് പ്രതിഷേധിച്ചു തൊണ്ടർനാട്: പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായ തരുവണ-നിരവിൽപുഴ റോഡിെൻറ കാര്യത്തിൽ സർക്കാറുകളും ഉദ്യോഗസ്ഥരും കാണിക്കുന്ന അവഗണനക്കെതിരെ മക്കിയാട്, കാഞ്ഞിരങ്ങാട് ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴിയിൽ ചൂണ്ടയിട്ട് യൂത്ത് ലീഗ് തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് പണി ടെൻഡർ ആയെന്നും മഴ കാരണമാണ് പണി ആരംഭിക്കാൻ കഴിയാത്തതെന്നും എം.എൽ.എ അടക്കം പറയുന്നുണ്ടെങ്കിലും താൽക്കാലിക സംവിധാനം ഒരുക്കാൻപോലും കഴിയാത്ത പൊതുമരാമത്ത് വകുപ്പും സമ്മർദം ചെലുത്താൻ സാധിക്കാത്ത ഭരണാധികാരികളും നാടിന് അപമാനമാണെന്നും പ്രതിഷേധ യോഗം ആരോപിച്ചു. പ്രതിഷേധ പരിപാടിക്ക് റിയാദ്, റമീസ്, ഷംസീർ, ഷമീർ, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. THUWDL10 മക്കിയാട് ഭാഗത്ത് യൂത്ത് ലീഗ് പ്രവർത്തകർ ചൂണ്ടയിട്ട് പ്രതിഷേധിക്കുന്നു ---------- ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം കോളേരി: ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭയുടെയും കേണിച്ചിറ ശ്രീനാരായണ സേവാശ്രമത്തിെൻറയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവെൻറ 90-ാമത് സമാധിദിനം ഹോമം, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഉപവാസം, അന്നദാനം തുടങ്ങിയ പരിപാടികളോടെ സേവാശ്രമത്തിൽ നടത്തി. ആശ്രമം അധ്യക്ഷ സ്വാമിനി ലീല ഉദ്ഘാടനം ചെയ്തു. സഭാ ജില്ല പ്രസിഡൻറ് സി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. കെ.എൻ. ഗോപാലൻ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സി.കെ. ദിവാകരൻ, കെ.ആർ. ശ്രീധരൻ, പി.എൻ. പവിത്രൻ, പി.ഇ. നാരായണൻ, വി.കെ. രാജേന്ദ്രൻ, കെ.കെ. രാഘവൻ എന്നിവർ നേതൃത്വം നൽകി. THUWDL12 കേണിച്ചിറ ശ്രീനാരായണ സേവാശ്രമത്തിൽ ഗുരുദേവ സമാധിദിനാചരണം ആശ്രമം അധ്യക്ഷ സ്വാമിനി ലീല ഉദ്ഘാടനം ചെയ്യുന്നു ------------- ഖൊ- ഖൊ ജില്ല ജൂനിയർ ചാമ്പ്യൻഷിപ് കാക്കവയൽ: ഖൊ- ഖൊ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പിന് കാക്കവയൽ ജി.എച്ച്.എച്ച്.എസ് ഗ്രൗണ്ടിൽ തുടക്കമായി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നജീം ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.സി. ബാലകൃഷ്ണൻ, ഖൊ- ഖൊ അസോസിയേഷൻ വൈസ് പ്രസിഡൻറ് എ.ഡി. ജോൺ, ബിജുകുമാർ, വിശ്വനാഥൻ, എൻ.സി. സാജിദ്, ടോണി ഫിലിപ്പ്, വി.ആർ. ലാൽ എന്നിവർ സംസാരിച്ചു. ഖൊ -ഖൊ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.പി. വിജയ ടീച്ചർ സ്വാഗതം പറഞ്ഞു. ഇൗമാസം 30, 31തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരശേഷം തിരഞ്ഞെടുക്കും. THUWDL13 ജില്ല ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ് മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് എ. നജീം ഉദ്ഘാടനം ചെയ്യുന്നു --------------- ചുക്കുകാപ്പി വിതരണം മാനന്തവാടി: എടവക പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നവർക്കായി സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്താണ് പി.എച്ച്.സിയിൽ എത്തുന്നവർക്കായി ആദ്യ ഘട്ടത്തിൽ ചുക്കുകാപ്പിയും ബിസ്കറ്റും നൽകുന്നത്. ഇതിനുള്ള തുക കണ്ടെത്തുന്നത് സ്പോൺസർഷിപ്പിലൂടെയും പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സംഭാവനകളിലൂടെയുമാണ്. 300ഓളം പേരാണ് നിത്യേന ഒ.പിയിൽ എത്തുന്നത്. വേനൽകാലത്ത് കട്ടൻചായയും ബിസ്കറ്റും നൽകാനാണ് തീരുമാനം. ആരോഗ്യവകുപ്പിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എടവക പി.എച്ച്.സിയിൽ നടന്ന ചടങ്ങിെൻറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നജ്മുദ്ദീൻ മൂടമ്പത്തും കാപ്പി വിതരണ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസൻ തൂപ്പുംകരയും നിർവഹിച്ചു. ആമിന അവറാൻ അധ്യക്ഷത വഹിച്ചു. ബിനു കുന്നത്ത്, ആഷ മെജോ, ഷീല കമലാസനൻ, ഡോ. എം.ടി. സഗീർ, ഡോ. കെ. നമൃദ, പി. രാജീവൻ, എ. ശ്രീകുമാർ, കെ.പി. ഗിരിജ എന്നിവർ സംസാരിച്ചു. THUWDL14 എടവക പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചപ്പോൾ ------------ ഉപവാസ സമരം കൽപറ്റ: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ഏകദിന ഉപവാസ സമരം നടത്തി. സി.എച്ച് സെൻറർ ജില്ല കൺവീനർ റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോവിറ്റ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എൻ.കെ. റഷീദ്, എ.പി. ഹമീദ്, പി.ജെ. ജീവൻസ്, അബു ഗൂഡലായി, പി.എ. ജയിംസ്, അലി സ്വലാഹി, കെ.സി.എസ്. നായർ, ശശി ചേരിയംകൊല്ലി, എൻ.യു. ബേബി, അബി, ബാബു വടുവൻചാൽ, പി.വി.എസ്. മൂസ, അബ്ദുൽ ഖാദർ മടക്കിമല, നസീർ കോട്ടത്തറ, ആനന്ദ് മീനങ്ങാടി എന്നിവർ സംസാരിച്ചു. THUWDL15 മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ ഏകദിന ഉപവാസ സമരം റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്യുന്നു ----------- ശാന്തി പെയ്ൻ ആൻഡ് പാലിയേറ്റിവ് വാർഷിക സമ്മേളനം കൽപറ്റ: ശാന്തി പെയ്ൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിെൻറ 15ാം വാർഷിക സമ്മേളനം ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഗഫൂർ താനേരി അധ്യക്ഷത വഹിച്ചു. കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, കെ. അജിത, എ.പി. ഹമീദ്, കെ. സദാനന്ദൻ, വി. ഹാരിസ്, റസാഖ് കൽപറ്റ, കെ.ജി. രവീന്ദ്രൻ, ടി.എസ്. ബാബു, എം.എസ്.പി. മനോജ്, ഇസ്മായിൽ തൈവളപ്പിൽ, ഡോ. സെബാസ്റ്റ്യൻ, ഇബ്രാഹിം അറക്ക, കെ.കെ. കുഞ്ഞമ്മദ്, വി. ഹൈദ്രു എന്നിവർ സംസാരിച്ചു. THUWDL11 ശാന്തി പെയ്ൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിെൻറ 15ാം വാർഷിക സമ്മേളനം ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story