Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക് അക്കൗണ്ടുകൾ...

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം

text_fields
bookmark_border
കൽപറ്റ: മുഴുവൻ ബാങ്ക് അക്കൗണ്ടുകളും ഡിസംബർ 31നകം ആധാർ, മൊബൈൽ എന്നിവയുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. അല്ലാത്തപക്ഷം 2018 ജനുവരി ഒന്നു മുതൽ ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടത്താൻ കഴിയില്ല. ഒക്ടോബർ മുതൽ ജില്ലയിലെ വിവിധ ബാങ്ക് ശാഖകളിൽ ആധാർ എൻറോൾമ​െൻറ് കേന്ദ്രങ്ങൾ തുടങ്ങും. പുതിയ ആധാർ എടുക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പുതിയ ആധാർ എടുക്കുന്നത് സൗജന്യമായും തിരുത്തലുകൾ വരുത്തുന്നതിന് 25 രൂപയും ഈടാക്കും. ഈ അവസരം ഇടപാടുകാർ പ്രയോജനപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ എം.ഡി. ശ്യാമള അറിയിച്ചു. ---------- പെൻഷൻ പദ്ധതിയിൽ അംഗമാകാൻ അവസരം കൽപറ്റ: പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗത്വം നേടാത്തവരും വിരമിക്കാൻ 10 വർഷത്തിൽ താഴെ കാലാവധിയുമുള്ള മാധ്യമപ്രവർത്തകർക്ക് പദ്ധതിയിൽ അംഗമാകാൻ അവസരം. രേഖകൾ സഹിതം ഒക്ടോബർ 31നകം ജില്ല ഇൻഫർമേഷൻ ഓഫിസിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ല ഇൻഫർമേഷൻ ഓഫിസിൽ ലഭിക്കും. ------- ടാക്സി ബുക്കിങ് ഇനി ഓൺലൈനിൽ കൽപറ്റ: ഇനി വയനാട്ടുകാർക്ക് വീട്ടിലിരുന്ന് ടാക്സി ബുക്ക് ചെയ്യാം. www.bookwayanad.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. പനമരം കേന്ദ്രമായി പ്രവർത്തിക്കുന്ന വൗവ് ജിയോ സോഫ്റ്റ്‌വെയർ സൊലൂഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വെബ് ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുന്നത്. ടാക്സി ബുക്കിങ്ങിന് പുറമെ ആംബുലൻസ്, റിക്കവറി വെഹിക്കിൾ, സ്കൂൾ ടൂർ ബസ്, വിവാഹാവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ബുക്ക് ചെയ്യാം. ----------- ജില്ലതല ന്യൂട്രിമിക്സ് പാചകമത്സരം 27ന് കൽപറ്റ: അംഗൻവാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് ഉപയോഗിച്ച് നടത്തുന്ന ജില്ലതല പാചകമത്സരം ഇൗമാസം 27ന് കൽപറ്റയിൽ നടക്കും. ബ്ലോക്ക്തല വിജയികളാണ് മത്സരത്തിൽ പങ്കെടുക്കുക. മത്സരം രാവിലെ ഒമ്പതിന് തുടങ്ങും. വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കുന്നതോടൊപ്പം സംസ്ഥാനതലത്തിൽ മത്സരിക്കുന്നതിനുള്ള അർഹത ലഭിക്കും. ഇതോടനുബന്ധിച്ച് സെമിനാറുകളും പ്രദർശനവും നടത്തും. മത്സരനടത്തിപ്പിനായി ജില്ലയിലെ എം.പിമാരും എം.എൽ.എമാരും രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ജില്ല കലക്ടർ കൺവീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല സാമൂഹികനീതി വകുപ്പും കുടുംബശ്രീയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ------- പാചകമത്സരം മുള്ളൻകൊല്ലി: ഐ.സി.ഡി.എസി​െൻറ നേതൃത്വത്തിൽ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി അമൃതം ന്യൂട്രിമിക്സ് ഉപയോഗിച്ചുള്ള പാചകമത്സരം നടത്തി. പഞ്ചായത്തിലെ 30 അംഗൻവാടികളിൽനിന്ന് 60ഒാളം അമ്മമാർ പങ്കെടുത്തു. സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, ജില്ല പഞ്ചായത്ത് മെംബർ വർഗീസ് മുരിയൻകാവിൽ, ബ്ലോക്ക് മെംബർമാരായ മേഴ്സി ബെന്നി, ഷിനു കച്ചിറയിൽ, നിഷ ശശി, ജീന ഷാജി, സൂപ്പർവൈസർമാരായ സിന്ധു, വൽസ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിളംബരറാലിയും ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ക്വിസ് മത്സരവും നടത്തി. --------- പ്രതിഷേധിച്ചു പുൽപള്ളി: തിരുവനന്തപുരം ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന സുധീന്ദ്രകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അപമാനിച്ച സംഭവത്തിൽ ആശ്രമക്കൊല്ലി 3499-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രതിഷേധിച്ചു. കീഴ്ശാന്തി നിയമനം നൽകിയശേഷം സുധീന്ദ്രകുമാറിനെ പിന്നാക്ക ജാതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അപമാനിച്ചത്. പ്രസിഡൻറ് മോഹനൻ വാരിശ്ശേരിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൽസലൻ പുതുക്കുടി റിപ്പോർട്ട് അവതരിപ്പിച്ചു. കോരു കോഞ്ചത്ത്, മുരളി മെറ്റനായിൽ, രവീന്ദ്രൻ പേപ്പതിയിൽ, ബിജു കണ്ണാടത്തിൽ, രാജേഷ് കൊല്ലപ്പിള്ളിൽ, സതീഷ് സീതാലയം, കിഷോർകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു. ---------- സൗജന്യ ട്യൂഷൻ പാടിച്ചിറ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ നിർധന വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ നൽകും. രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. പാടിച്ചിറ സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് പരിശീലനം. ഫോൺ: 9495863275.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story