Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:15 AM IST Updated On
date_range 22 Sept 2017 11:15 AM ISTവയോജനങ്ങളുടെ വേദന പങ്കുവെക്കാൻ അവരെത്തി
text_fieldsbookmark_border
പേരാമ്പ്ര: വാർധക്യത്തിെൻറ അവശതകൾ പേറി വീടുകളിൽ കഴിയുന്നവരെ കാണാനും വർത്തമാനം പറയാനും അവർ എത്തിയത് പുതുമയുള്ള അനുഭവമായി. കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റീവും വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ സ്മിതം പ്രവർത്തകരും ചേർന്നാണ് വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ചത്. അവരുടെ ജീവിതാനുഭവങ്ങൾ തൊട്ടറിഞ്ഞ വിദ്യാർഥികൾ നാടിെൻറ ഗതകാല ചരിത്രം വയോജനങ്ങളിൽനിന്ന് ചോദിച്ചറിഞ്ഞു. വയോജനങ്ങൾ കുട്ടിക്കാല അനുഭവങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പങ്കുവെച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിെൻറ അഭാവം, കാർഷിക മേഖലയിൽനിന്നുള്ള പിന്മടക്കം, ജാതി-മത ചേരിതിരിവ്, വർഗീയ ധ്രുവീകരണം എന്നിവ നമ്മെ നാശത്തിലേക്ക് നയിക്കുമെന്ന് വയോജനങ്ങൾ വിദ്യാർഥികളെ ഓർമിപ്പിച്ചു. ദാരിദ്ര്യത്തിെൻറയും രോഗത്തിെൻറയും തീക്ഷ്ണാനുഭവങ്ങളുടെ ചെപ്പുകൾ തുറന്നപ്പോൾ വിദ്യാർഥികൾ പകച്ചുനിന്നു. പ്രായമായവരെ ആദരിക്കുമെന്ന പ്രതിജ്ഞയുമായാണ് കൊച്ചനിയന്മാർ വീടുകൾ വിട്ടിറങ്ങിയത്. വയോജനങ്ങളുടെ വീട് സന്ദർശനം പേരാമ്പ്ര എസ്.ഐ സി.സി. ലതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് അംഗം കെ. ജാനു അധ്യക്ഷത വഹിച്ചു. ബൈജു ആയടത്തിൽ പദ്ധതി വിശദീകരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം ഇ.പി. സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് പി. സന്തോഷ്, എം. സതീഷ്, കെ.സി. റഷീദ്, കെ.സി. രവി, വിശ്വനാഥൻ കാപ്പിയിൽ, ഡോ. അമൃത പത്മൻ എന്നിവർ സംസാരിച്ചു. എം. രജീഷ് സ്വാഗതവും കെ. അശോക് കുമാർ നന്ദിയും പറഞ്ഞു. ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് കോടേരിച്ചാലിൽ വയോജന സംഗമം നടക്കും. രാഘവൻ സത്യപ്രതിജ്ഞ ചെയ്തു നന്തിബസാർ: ഉപെതരഞ്ഞെടുപ്പിൽ തിക്കോടി പഞ്ചായത്തിലേക്ക് പുറക്കാട് എട്ടാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ നിട്ടോടി രാഘവൻ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സി. ഹനീഫ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. വിജില മഹേഷ്, എം.കെ. പ്രേമൻ, രാജീവൻ കൊടലൂർ, എം.കെ. ശ്രീനിവാസൻ, രമ ചെറുകുറ്റി, സന്തോഷ് തിക്കോടി, ടി. ഖാലിദ്, കെ.പി. രമേശൻ, പ്രേമ ബാലകൃഷ്ണൻ, പി.കെ. സത്യൻ, ഡി. ദീപ, പി.ടി. ശശിഭൂഷൺ ആശംസകളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story