Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:10 AM IST Updated On
date_range 22 Sept 2017 11:10 AM ISTമഴയിൽ നാശം
text_fieldsbookmark_border
തിരുവമ്പാടി: മലയോര മേഖലയിൽ മഴ കുറഞ്ഞെങ്കിലും നാശനഷ്ടങ്ങൾക്ക് അറുതിയായില്ല. മുറമ്പാത്തി പലയിൽ മുഹമ്മദിെൻറ നേന്ത്രവാഴത്തോട്ടം കാറ്റിൽ നശിച്ചു. ഇഞ്ചി, മരച്ചീനി കൃഷിയിടങ്ങളിൽ വെള്ളം കയറിയും കൃഷിനാശമുണ്ടായി. കല്ലുരുട്ടി നെല്ലൂളി പറമ്പിൽ ദാസെൻറ വീട്ടിലെ തൊഴുത്ത് മഴയിൽ പാടെ തകർന്നു. 30,000 രൂപയുടെ നഷ്ടമുണ്ടായി. റോഹിങ്ക്യൻ ഐക്യദാർഢ്യ റാലി തിരുവമ്പാടി: മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന റോഹിങ്ക്യൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൂടരഞ്ഞിയിൽ സംയുക്ത മഹല്ല് കമ്മിറ്റി റാലി നടത്തി. സി.കെ. കാസിം, വി.എ. നസീർ, മുഹിയുദ്ദീൻ ദാരിമി, ഷാനവാസ് അൽ ഖാസിമി, അയ്യൂബ് ബാഖവി, നാസർ മുസ്ലിയാർ, എം.സി. മുഹമ്മദ്, വി. അബ്ദുമോൻ ഹാജി, അബ്ദുൽ കരീം, അഷ്റഫി, മുനീർ ദാരിമി, ഇല്യാസ് മൗലവി, അഷ്റഫ് ആറ്റുപുറം, ഹമീദ് ആറ്റുപുറം, എൻ.എം. അലവിക്കുട്ടി, പി.എം. മുഹമ്മദ് കുട്ടി, ഷിഹാസ്, അനസ് ആയപുരക്കൽ, സുബൈർ മുസ്ലിയാർ, ഹമീദ് ഈന്തുങ്കൽ, സി.എം. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story