Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:10 AM IST Updated On
date_range 22 Sept 2017 11:10 AM ISTനിങ്ങൾ ഒറ്റക്കല്ല; ഞങ്ങൾ കൂടെയുണ്ട്
text_fieldsbookmark_border
രോഗിസംഗമം വേറിട്ടൊരു കാഴ്ചയായി മുക്കം: വീടിെൻറ നാല് ചുവരുകൾക്കിടയിൽ ഒതുങ്ങിയ ജീവിതങ്ങൾക്ക് സാന്ത്വനവും സന്തോഷവും പകർന്ന് രോഗിസംഗമം നടത്തി. മുക്കം പാലിയേറ്റിവ് പ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായാണ് 'കൂടെയുണ്ട്' രോഗിസംഗമം നടത്തിയത്. പല രോഗങ്ങൾ കൊണ്ട് തളർന്ന നൂറോളം പേർ പങ്കെടുത്തു. അഫ്സാർ, അമീന നൗബ, ഗിരീഷ്, സിദ്ദീഖ്, സജ്ന തിരുവമ്പാടി, ലുഖ്മാൻ അരീക്കോട് എന്നിവരടങ്ങുന്ന ഗായക സംഘത്തിെൻറ സംഗീത വിരുന്നും നൽകിയാണ് വരവേറ്റത്. കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ മെഡിക്കൽ ഓഫിസർ ഡോ. പി. ശംസീർ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് പ്രസിഡൻറ് കെ.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മുക്കം വിജയൻ സപ്ലിമെൻറ് പ്രകാശനം ചെയ്തു. കെ.വി.വി.ഇ.എസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക രോഗികൾക്കുള്ള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ, എം.കെ. സിദ്ദീഖ്, ബന്ന ചേന്ദമംഗലൂർ, ബിന്ദു രാജൻ, പി.കെ. ഖാദർ എന്നിവർ സംസാരിച്ചു. പ്രേമചന്ദ്രൻ, ആലി മയ്യൂരി, ഇസ്മായിൽ തങ്ങൾ, എൻ.കെ. നൗഷാദ്, റിയാസ്, കെ.വി. പരീക്കുട്ടി ഹാജി, കെ.കെ. ആലിഹസൻ, സാദിഖ് കാരമൂല, കാസിം, സി-.കെ. മുഹമ്മദ്, പി.കെ. അബ്ദുറഹിമാൻ, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story