Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:10 AM IST Updated On
date_range 22 Sept 2017 11:10 AM ISTജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്
text_fieldsbookmark_border
കുന്ദമംഗലം: ജില്ല വോളിബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ, വോളിഫ്രൻഡ്സ് പയമ്പ്ര, ഫ്രൻഡ്സ് പി.സി പാലം, റൈഡിങ് സ്റ്റാർ വടകര ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വോളിഫ്രൻഡ്സ് പയമ്പ്ര, പാറ്റേൺ കാരന്തൂർ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. സി. യൂസഫ് സ്വാഗതം പറഞ്ഞു. സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story